BREAKING NEWS

അമേരിക്കയിലെ വെടിവയ്പ്പ്: പ്രതി 31കാരനായ അധ്യാപകൻ; കൈയ്യിൽ വൻ ആയുധ ശേഖരം; പരിപാടി നടന്ന ‌ഹോട്ടലിൽ മുൻകൂട്ടിയെത്തി താമസിക്കുകയായിരുന്നു

· · 1 min read
Share: Copied!

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിവയ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു. 31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. ഇയാളെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ നേരത്തേ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. കലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ അധ്യാപകനാണെന്നാ‌ണ് പ്രാഥമിക വിവരം. അതേസമയം, ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിട്ടുണ്ട്. വാഷിങ്ടനിൽ മാധ്യമപ്രവർത്തകരുടെ വിരുന്ന് നടന്ന ഹോട്ടലിന്റെ സെക്യൂരിറ്റി ചെക്ക്പോയിന്റിൽ അക്രമി തോക്കുമായി കടന്നുവരുന്നതും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതിനു ശേഷം നിലത്തുകിടക്കുന്ന അക്രമിയുടെ ചിത്രവും ട്രംപ് പങ്കുവച്ചു. യുഎസ് സമയം ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണമുണ്ടായത്.

കോൾ അലൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും അതേസമയം, ഇയാൾ വലിയതോതിൽ ആയുധം കൈവശം വച്ചിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. കോൾ അലൻ പരിപാടി നടന്ന ‌ഹോട്ടലിൽ താമസിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരമെന്ന് വാഷിങ്ടൻ ഡിസി പൊലീസ് മേധാവി ജെഫ്രി ഡബ്ല്യു കാരൾ മാധ്യമങ്ങളോടു പറഞ്ഞു.

BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026