BREAKING NEWS

ചൂടിനെ തോൽപ്പിക്കാൻ ‘വെറൈറ്റി ഐഡിയ‘! ഓട്ടോറിക്ഷയ്ക്ക് മീതെ വൈക്കോൽ നിരത്തി ഡ്രൈവറുടെ പരീക്ഷണം; കോഴിക്കോട് മാനാഞ്ചിറയിൽ നിന്നുള്ള വ്യത്യസ്ത കാഴ്ച

· · 1 min read
Share: Copied!

കോഴിക്കോട്: കഠിമായ വേനൽ ചൂടിൽ ചുട്ടു പൊള്ളുന്ന സംസ്ഥാനത്ത് പകൽ യാത്രകൾ ദുഷ്കരമാണ്. അതിനിടെയിതാ കോഴിക്കോട് മാനാഞ്ചിറയിൽ നിന്നും ഒരു വ്യത്യസ്ത കാഴ്ച…ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോറിക്ഷയ്ക്ക് മീതെ വൈക്കോൽ നിരത്തി തന്റേതായൊരു വിദ്യ പരീക്ഷിച്ചിരിക്കുകയാണ് ഓട്ടോ തൊഴിലാളിയായ കാമരാജ്. വൈക്കോലിന് മീതെ ഇടയ്ക്ക് വെള്ളം തളിക്കും. അതിനാൽ വണ്ടിക്കുള്ളിൽ നല്ല തണുപ്പ് കിട്ടും.തന്റെ ഈ പരീക്ഷണം വിജയകരമാണെന്നാണ് കുണ്ടായിതോട് സ്വദേശിയായ കാമരാജ് പറയുന്നത്. പുറത്തെ ചൂടിനെ അപേക്ഷിച്ച് ഓട്ടോയ്ക്കുള്ളിൽ തണുപ്പുണ്ടെന്നാണ് യാത്രക്കാരും പറയുന്നതെന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു.

ചൂടുകാരണം വാഹനത്തിൽ ഇരിക്കാൻ പറ്റുന്നില്ലായിരുന്നു. തലവേദന പോലുള്ള ശാരിരീക അസ്വസ്ഥതകളും വരാൻ തുടങ്ങി. അങ്ങനെയിരിക്കെ, ചൂടിൽ നിന്നും എങ്ങനെ രക്ഷനേടാമെന്ന് ആലോചിച്ചപ്പോൾ തനിക്ക് കിട്ടിയതാണ് ഈ ‘വൈക്കോൽ ഐഡിയ‘യെന്ന് കാമരാജ് പറയുന്നു.

കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026