BREAKING NEWS

തലയണയുടെ അടിയിൽ വിഷപ്പാമ്പ്; ഉറങ്ങാൻ കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; സഹോദരൻ ​ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികൾ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്. പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിൻ്റെ അടയാളവും കണ്ടെത്തി. ആശുപത്രിയിൽ വെച്ചുതന്നെ ആൽജോ മരിക്കുകയായിരുന്നു. ആൽജോയുടെ ജ്യേഷ്ഠൻ അനോജിനും പാമ്പ് കടിയേറ്റു. അനോജിൻ്റെ നില ​ഗുരുതരമാണ്.

നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. അനോജ് ​ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

യാത്രയ്ക്കിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, വിവാഹ വാഗ്ദാനം നല്‍കി 1,60,000 രൂപ തട്ടിയെടുത്തു, കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ കേസ്

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026