BREAKING NEWS

പോലീസ് പരമ്പരാ​ഗത റൂട്ടിൽ തന്നെയോടി, മാറി ചിന്തിച്ച അഭിഭാഷക ബുദ്ധി, ഇ-ഫയലിലൂടെ ജാമ്യാപേക്ഷ സമർപ്പിച്ചത് 90-ാം ദിവസം പുലർച്ചെ 12.07-ന്, രാവിലെ 11-ന് നേരിട്ടുള്ള ഫയലും, പോലീസ് കുറ്റപത്രം സമർപ്പിച്ചത് ഉച്ചയ്ക്ക് 12-ന്…വധക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കൊടുംകുറ്റവാളിക്ക് ജാമ്യം

· · 1 min read
Share: Copied!

തൃശ്ശൂർ: പോലീസിന്റെ പരമ്പരാഗതരീതിയൊക്കെ ഇപ്പോൾ സാധാരണക്കാർക്കു പോലും മനപ്പാഠമാ, അപ്പോൾ പിന്നെ നിയമം അരച്ചുകലക്കി കുടിച്ച അഭിഭാഷകരുടെ കാര്യം പറയണോ?ഇ-ഫയലിങ്ങിന്റെ നിയമസാധുതയിലൂടെ അഭിഭാഷക ബുദ്ധി പ്രവർത്തിച്ചപ്പോൾ യുവതിയെ പീഡിപ്പിച്ച കേസിൽ കൊടുംകുറ്റവാളിക്ക് 90-ാം ദിവസം സ്വാഭാവിക ജാമ്യം.

പോലീസ് 89 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ 90-ാം നാൾ സ്വാഭാവിക ജാമ്യം എന്ന നിയമം ഉപയോഗപ്പെടുത്തി പ്രതിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചത് 89 ദിവസം പിന്നിട്ട് ഏഴുമിനിറ്റ് തികഞ്ഞപ്പോൾ. 90-ാം ദിവസം പുലർച്ചെ 12.07-ന് അഭിഭാഷകർ ജാമ്യാപേക്ഷ ഇ-ഫയലായി സമർപ്പിച്ചു. രാവിലെ 11-ന് നേരിട്ടുള്ള ഫയലും. പോലീസ് കുറ്റപത്രം സമർപ്പിച്ചത് ഉച്ചയ്ക്ക് 12-ന് മാത്രം.

ഇതോടെ തൃശ്ശൂരിലെ പഞ്ചിക്കൽ ഫ്‌ളാറ്റിലെ വധക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി അതിരപ്പിള്ളിയിലെ റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതിയും ഗുണ്ടാനേതാവുമായ കൊടകര റഷീദിന് ജാമ്യം ലഭിച്ച് പുറത്തേക്ക്. റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിലാണ് ചാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

‘ഒന്നിനു പിറകെ മറ്റൊന്ന്‘; അമേരിക്കയുടെ മുഴുവൻ ശ്രദ്ധയും ഇറാനിൽ; സുവർണ്ണവസരമായി കണ്ട് തുടർച്ചയായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ ; ആണവ- മിസൈൽശേഷി വർദ്ധിപ്പിക്കാൻ കിം ജോങ് ഉൻ ഉത്സാഹത്തിൽ

 

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026