തിരുവനന്തപുരം: മണിയൻ പിള്ള രാജുവിന്റെ വാഹനം ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നിർണ്ണായക വിവരം പുറത്തു വന്നിരിക്കുകയാണ്. സംഭവസമയം നടൻ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ശാസ്ത്രീയ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരത്ത്, വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 5ന് രാത്രിയായിരുന്നു അപകടം നടന്നത്. നടൻ സഞ്ചരിച്ച കാർ ഒരു ബൈക്കിൽ ഇടിക്കുകയും രണ്ടു യുവാക്കൾക്ക് പരിക്കേൽക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോയി എന്നത് വിവാദമായിരുന്നു. പിറ്റേദിവസമാണ് നടൻ കീഴടങ്ങിയത്. അതിനാൽ തന്നെ ഒരു ദിവസം വൈകിയാണ് നടന്റെ രക്ത സാമ്പിൾ പരിശോധനയ്ക്കായി എടുത്തത്. ആ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
















































