BREAKING NEWS

ഇന്ത്യൻ ടാങ്കറുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണം: ഹൊർമുസ് കടക്കുന്ന ഏതൊരു കപ്പലിനെയും ‘ശത്രുപക്ഷത്തുള്ളവരായി’ കാണക്കാക്കുമെന്ന് ഐആർജിസിയുടെ വിശദീകരണം

· · 1 min read
Share: Copied!

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. ഈ പ്രദേശത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ‘ശത്രുപക്ഷത്തുള്ളവരായി’ കണക്കാക്കി ആക്രമിക്കുമെന്ന് കപ്പലുകൾക്ക് കർശന മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിന് സമീപം ‘ജഗ് അർണവ്’ (Jag Arnav), ‘സൻമാർ ഹെറാൾഡ്’ (Sanmar Herald) എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്തതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. ഇറാഖി എണ്ണയുമായി പോവുകയായിരുന്നു ഈ കപ്പലുകൾ.

കടലിടുക്ക് അടച്ച സാഹചര്യത്തിൽ കപ്പലുകൾ പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ തന്നെ നങ്കൂരമിടണമെന്ന് ഇറാൻ നാവികസേന ഉത്തരവിട്ടു. കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് ശത്രുവിനോടുള്ള സഹകരണമായി കണക്കാക്കുമെന്നും അത്തരം കപ്പലുകളെ ലക്ഷ്യമിടുമെന്നും ഐആർജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് യാതൊരു സാധുതയുമില്ലെന്നും കപ്പലുടമകൾ ഐആർജിസി നൽകുന്ന വാർത്താ അപ്‌ഡേറ്റുകൾ മാത്രം പിന്തുടരണമെന്നും ഇറാൻ നിർദ്ദേശിച്ചു.

ചർച്ചകളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ യുഎസ് ഗവൺമെന്റ് പരാജയപ്പെട്ടതിനാലാണ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ തീരുമാനിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. തുറന്ന് ഒരു ദിവസത്തിന് ശേഷമാണ് ശനിയാഴ്ച വീണ്ടും അടയ്ക്കുന്നതായി ഇറാൻ അറിയിച്ചത്. ബുധനാഴ്ച അവസാനിക്കാനിരിക്കുന്ന വെടിനിർത്തൽ കരാർ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ നീക്കം പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചിട്ടുണ്ട്.

BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026
BREAKING NEWS
സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
02 Nov 2026
BREAKING NEWS
രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ക്ലിനിക്കില്‍ തീപിടിത്തം, സംഭവസ്ഥലത്തുണ്ടായിരുന്നത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍
02 Nov 2026
BREAKING NEWS
തമിഴ്‌നാടിന് സ്വന്തമായി പതാക വേണം, വിജയ് തന്നെ അത് ആദ്യമായി ഉയർത്തണം, തമിഴ്‌നാട് ദിനത്തില്‍ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണം, ആവശ്യവുമായി ടിവികെ മന്ത്രി ആധവ് അർജുന
02 Nov 2026