BREAKING NEWS

അമേരിക്കയുടെ ദൂതുമായി പാക് സൈനിക മേധാവിയും ആഭ്യന്തര മന്ത്രിയും അടങ്ങുന്ന സംഘം ഇറാനിൽ; രണ്ടാം ഘട്ട ചർച്ചയ്ക്ക് കളം ഒരുങ്ങുന്നുന്നു

· · 1 min read
Share: Copied!

ടെഹ്റാൻ: യുഎസിന്റെ സന്ദേശം ധരിപ്പിക്കാനും രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക് കളമൊരുക്കാനുമായി പാക് സൈനിക മേധാവി അസിം മുനീർ അടങ്ങുന്ന പ്രതിനിധി സംഘം ഇറാനിൽ എത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വിയും സംഘത്തിലുണ്ടെന്ന് പാക് സൈന്യം പ്രസ്താവനയിൽ കൂടി അറിയിച്ചു.

അതേസമയം, ഇറാൻ -യുഎസ് രണ്ടാംഘട്ട സമാധാന ചർച്ച വ്യാഴാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടിയാണ് അസിം മുനീർ ഇറാനിലെത്തിയിരിക്കുന്നതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്ന് രണ്ടാംഘട്ട ചർച്ചകൾക്കായുള്ള ഉചിതമായ സമയം നിശ്ചയിക്കേണ്ടതുണ്ട്. കൂടാതെ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഫോക്സ് ന്യൂസിലെ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് ലക്ഷ്യങ്ങൾ കൈവരിച്ചെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.

BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026