BREAKING NEWS

‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു;ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി.

ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ (കിഴക്കൻ സമയം) ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്താൻ തുടങ്ങും. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്.

‘ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ഈ ഉപരോധം നിഷ്പക്ഷമായി നടപ്പാക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാനിയൻ തുറമുഖങ്ങൾനിന്നല്ലാത്ത കപ്പലുകളെ തടയില്ലെന്നും യുഎസ് സേന അറിയിച്ചിട്ടുണ്ട്.

ഈ നീക്കത്തെ നിയമവിരുദ്ധമെന്നും കടൽക്കൊള്ളയെന്നുമാണ് ഇറാൻ സായുധസേന വിശേഷിപ്പിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള യുഎസ് ഭീഷണി മറികടക്കാൻ ഇറാൻ ‘സ്ഥിരം സംവിധാനം’ നടപ്പിലാക്കുമെന്നും ഐആർജിസി വക്താവ് അറിയിച്ചു.

’22 ദിവസം കൂടി കഴിഞ്ഞോട്ടെ’, ഞങ്ങൾ സാറുമാരെ സുഖിപ്പിക്കുന്നുണ്ട്. തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വെച്ചോ’ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കോൺഗ്രസ്

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026