BREAKING NEWS

അതിജീവിക്കാന്‍ ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേത്, ഭക്ഷണമില്ലാതെ മൂന്നു ദിവസം കാട്ടില്‍ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും മുഖത്തില്ല, ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്, എല്ലാവരും മണ്ടന്മാരാകരുത്, സംശയം പ്രകടിപ്പിച്ച് പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍

· · 1 min read
Share: Copied!

കൊച്ചി: കുടകിലെ തടിയന്റമോള്‍ മലയില്‍ നാലു ദിവസം കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍. ശരണ്യ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ സംശയങ്ങളുണ്ടെന്നും അതിജീവിക്കാന്‍ ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേതെന്നും ഹസന്‍ ഖാന്‍ പറഞ്ഞു. പാങ്ങോട്ട് പക്ഷി സങ്കേതത്തില്‍ വഴി തെറ്റി നാലു മണിക്കൂര്‍ പെട്ടുപോയതാണെന്നും അന്നുണ്ടായ പരിഭ്രാന്തി തനിക്ക് അറിയാമെന്നുമാണ് ഹസന്‍ ഖാന്‍ പറയുന്നത്. രാത്രിയാകുമ്പോള്‍ കാടിന്റെ ഭാവം മാറും. ഭീകരതയാണ്. എത്ര പേടിയില്ലെന്ന് പറഞ്ഞാലും കാട്ടില്‍ ജീവിക്കുക ഭീകരമാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ശബ്ദം വച്ചോ നേരത്തെ പോയ വഴി കണ്ടുപിടിച്ചോ അടുത്ത ദിവസം എങ്ങനെയെങ്കിലും ആളുള്ള സ്ഥലത്തെത്താന്‍ ശ്രമിക്കും. പക്ഷേ ശരണ്യയുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്ന് ഹസന്‍ ഖാന്‍ പറഞ്ഞു. കാലുവേദനയായതിനാല്‍ അവിടെ വിശ്രമിച്ചു എന്നാണ് ശരണ്യ പറയുന്നത്. ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്. ഡ്രോണ്‍ നോക്കി രണ്ടാം ദിവസവും അവിടെ താമസിച്ചു. മൂന്നാം ദിവസം പോകാന്‍ ശ്രമിച്ചപ്പോള്‍ മഴ പെയ്തു. അതിജീവിക്കാന്‍ ശ്രമിക്കുന്നൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടെത്.

പറയുന്നതിനെ ബന്ധപ്പെടുത്താന്‍ സാധിക്കാത്ത എന്തൊക്കെയോ കാര്യങ്ങളുണ്ട്. കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാരാകരുതെന്നും ഷെയ്ക് ഹസന്‍ ഖാന്‍ പറഞ്ഞു. കാട്ടില്‍ മൂന്നു ദിവസം ഈസിയാണെന്ന് പലരും കരുതിയത്. ഭക്ഷണമില്ലാതെ മൂന്നു ദിവസം കാട്ടില്‍ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും ശരണ്യയുടെ മുഖത്തില്ലെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026