കോഴിക്കോട്: വിനോദ യാത്രയ്ക്കിടെ ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾകൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായിരുന്നു.
വിനോദയാത്രയ്ക്കിടെ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളുംഒഴുക്കിൽപെടുകയായിരുന്നു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
















































