കണ്ണൂർ: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.ഒ മോഹനന്‍ കെ. സുധാകരനെ കണ്ടു. സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ചാണ് സുധാകരന്‍ സ്വീകരിച്ചത്. ഞാൻ എന്റെ വാക്ക് പാലിച്ചെന്ന് കെ. സുധാകരന്‍ മോഹനനോട് പറഞ്ഞു.
അതേസമയം മറ്റന്നാള്‍ മുതല്‍ തെരഞ്ഞെടുപ്പ് സുധാകരന്‍ പ്രചാരണത്തിനിറങ്ങും. ആദ്യപ്രചാരണം ഇരിക്കൂര്‍ മണ്ഡലത്തിലായിരിക്കും. പുലര്‍ച്ചെ കണ്ണൂരിലെത്തിയ സുധാകരന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കെ സുധാകരനെ കൂടി ഉൾപ്പെടുത്തി പ്രചാരണം നടത്തുമെന്ന് കണ്ണൂരിലെ യു ഡിഎഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ പറഞ്ഞു.
അതേസമയം, കണ്ണൂരിലെത്തിയ കെ. സുധാകരന്റെ ശരീരഭാഷ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ്. തെരഞ്ഞെപ്പിൽ മത്സരിക്കാൻ സുധാകരൻ കടുംപിടിത്തം പിടിക്കുവാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നുവെങ്കിലും ഇന്നലെ വൈകിട്ടോടെ താൻ മത്സരിക്കാനില്ലെന്ന് മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയതോടെയാണ് അഭ്യൂഹങ്ങൾക്ക് തിരശീല വീണത്.













































