BREAKING NEWS

വീണ്ടും അമ്മയുടേയും കു‍ഞ്ഞിന്റേയും ജീവനെടുത്ത് ഭർത്താവിന്റെ അക്യുപങ്ചർ ചികിത്സ!! 37 കാരിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെ കുഞ്ഞ് മരിച്ചു, യുവതിയുടെ മുറിവുകൾ പുഴുവരിച്ച നിലയിലായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല, മുഹ്സിനയെ ആശുപത്രിയിലെത്തിച്ചത് ബന്ധുക്കൾ, ചികിത്സയിലിരിക്കെ യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിനെതിരെ പരാതി, കേസ്

· · 1 min read
Share: Copied!

ചാവക്കാട്: പ്രസവത്തെതുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ചാവക്കാട് സ്വദേശിനിയായ 37 കാരി മുഹ്സിനയാണ് മരിച്ചത്. അക്യുപങ്ചർ ചികിത്സ നടത്തുന്ന ഭർത്താവായിരുന്നു വീട്ടിൽ വച്ച് മുഹ്സിനയുടെ പ്രസവമെടുത്തത്. മുഹ്സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു. പ്രസവം കഴിഞ്ഞ് നാലാം ദിവസം നവജാത ശിശു മരിച്ചിരുന്നു.

പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹ്സിനയുടെ മരണം. ഇവരുടെ ഭർത്താവായ എടക്കഴിയൂരിൽ കല്ലുവളപ്പിൽ ഇബ്രാഹിമിനെതിരെ ബന്ധുക്കൾ പരാതി നൽകി. ഇയാൾ അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ്.

പ്രസവത്തെ തുടർന്ന് യുവതിയുടെ മുറിവ് പുഴുവരിച്ച നിലയിലായിരുന്നു. എന്നിട്ടും ഭർത്താവ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. വീട്ടിലെത്തിയ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പലരും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, പ്രചരണവും ആരംഭിച്ചു, ആരും മൈൻഡ് ചെയ്തില്ല… ‘എന്റെ തല എന്റെ ഫുൾ ഫി​ഗർ’ എവിടെയും സുധാകരനും കോൺ​ഗ്രസും മാത്രം!! സ്ഥാനാർഥിയാകുമോ? പുതിയ പാർട്ടി ഉണ്ടാക്കുമോ? മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ കാത്തിരുന്നത് ദിവസങ്ങൾ… ഒടുവിൽ ആ തീരുമാനമെത്തി, “ഞാൻ പാർട്ടിക്ക് വിധേയൻ”… സുധാകരന്റെ സ്ഥാനാർഥിത്വം എഴുതിവച്ച തിരക്കഥയോ?

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026