BREAKING NEWS

ഇനി ഖത്തറിനെ തൊട്ടാൽ യുഎസ് വെറുതെയിരിക്കില്ല; കത്തിക്കും: കനത്ത ഭാഷയിൽഇറാനോട് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഖത്തറിനുനേരേയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന് തയ്യാറല്ലയെങ്കിൽ ഇസ്രയേൽ ബോംബിട്ട സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനായും യു.എസ്. കത്തിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. സൗത്ത് പാർസിലെ ഏതാനും അടിസ്ഥാനസൗകര്യങ്ങളാണ് ബുധനാഴ്ച ഇസ്രയേൽ ആക്രമിച്ചിതുന്നു.

അതേസമയം, ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത് തന്റെ അറിവോടെയല്ലായെന്ന്ട്രംപ് പറഞ്ഞു. ഇസ്രയേലിനെ ശാസിച്ചെന്നും അവരുടെ ഭാഗത്തുനിന്ന് സൗത്ത് പാർസിനുനേരേ ഇനിയൊരാക്രമണം ഉണ്ടാവില്ലെന്നും അവകാശപ്പെട്ടു. എന്നാൽ, ഖത്തറിനെ ഇറാൻ ആക്രമിക്കുന്നതുതുടർന്നാൽ യു.എസ്.തന്നെ സൗത്ത് പാർസ് കത്തിക്കുമെന്നാണ് ഭീഷണി.

ലോകത്ത് ഏറ്റവുമധികം പ്രകൃതിവാതകമുള്ള പാടമാണ് സൗത്ത് പാർസിലേത്. ഇതിന്റെ ഒരുഭാഗത്ത് ഖത്തറാണ് ഖനനം നടത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ പ്രകൃതിവാതക (എൽ.എൻ.ജി.) കയറ്റുമതിരാജ്യമാണ് ഖത്തർ. അവർ കയറ്റിയയക്കുന്ന എൽ.എൻ.ജി.യുടെ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ്‌ വരുന്നത്.

സൗത്ത് പാർസിലെ ആക്രമണത്തിന് നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അത് ലോകത്തെ മുഴുവൻ വിഴുങ്ങുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു.

യുദ്ധം ഇതിനോടകം അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. യു.എസ്.-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ മൂവായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്ന് യു.എസ്. ആസ്ഥാനമായുള്ള മനുഷ്യാവകാശസംഘടന പറഞ്ഞു. പരമോന്നത സുരക്ഷാകൗൺസിൽ മേധാവിയായിരുന്ന അലി ലാറിജാനിയുൾപ്പെടെയുള്ള ഉന്നതനേതാക്കളെ കൊലപ്പെടുത്തിയ യു.എസ്.-ഇസ്രയേൽ സഖ്യത്തിന്‌ ശക്തമായ തിരിച്ചടിനൽകുമെന്ന് ഇറാന്റെ പരമോന്നതനേതാവ് മുജ്താബ ഖാംനയി പറഞ്ഞു.

ലാറിജാനിയുടെ കൊലപാതകത്തെ ചൈന വ്യാഴാഴ്ച അപലപിച്ചു. ഇറാന്റെ നേതാക്കളെ കൊല്ലുന്നതും സിവിലിയൻകേന്ദ്രങ്ങൾ ആക്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026