BREAKING NEWS

ഘടകകക്ഷികൾക്കും കൂടു വിട്ട് ചേക്കേറിയവർക്കും വാരിക്കോരി കൊടുത്തു, പാർട്ടിയിലുണ്ടായിരുന്ന പ്രമുഖരെ മൈൻഡ് ചെയ്തില്ല…കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ തഴഞ്ഞു; ബി.ജെ.പി.യിൽ പൊട്ടിത്തെറി

· · 1 min read
Share: Copied!

കൊല്ലം: ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പ്രമുഖരെ തഴഞ്ഞതിനെച്ചൊല്ലി ബി.ജെ.പി.യിൽ പൊട്ടിത്തെറി. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജിജി ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കൾക്കും രണ്ടാംനിരയിലെ ഭൂരിപക്ഷം പേർക്കും സീറ്റ് നിഷേധിച്ചതാണ് കലഹത്തിനു കാരണം. കേന്ദ്ര നേതൃത്വത്തെയും ആർ.എസ്.എസിനെയും സമീപിച്ച് മുതിർന്ന നേതാക്കൾതന്നെ പരാതി പറഞ്ഞതായാണ് വിവരം.

പരസ്യപ്രതികരണവുമായി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പി.ക്ക് വലിയ സ്വാധീനമുള്ള കൊടുങ്ങല്ലൂർ ട്വന്റി ട്വന്റിക്കും ആറന്മുള ബി.ഡി.ജെ.എസിനും നൽകുന്നതും പാർട്ടിക്കുള്ളിൽ കലഹത്തിന് വഴിവെച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ, കളമശ്ശേരി തുടങ്ങിയ മണ്ഡലങ്ങൾ ഘടകകക്ഷികൾക്കു നൽകുന്നതിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി അടിത്തട്ടിൽ പ്രവർത്തകരുള്ള മണ്ഡലങ്ങൾ ‘ആളില്ലാ പാർട്ടികൾ’ക്ക് താലത്തിൽ വെച്ചുനൽകിയതായി പ്രമുഖ നേതാവ് മാതൃഭൂമിയോട് പറഞ്ഞു.

ചെങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയെ ഹരിപ്പാട്ടേക്ക് മാറ്റിയത് പ്രാദേശികമായി വലിയ പ്രശ്നമായി. സുരേന്ദ്രൻപക്ഷ നേതാക്കൾ പ്രസിഡന്റുമാരായ ജില്ലകളിൽ ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകിയതായി ആരോപണമുയർന്നിട്ടുണ്ട്. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന റാന്നി മണ്ഡലം ട്വന്റി ട്വന്റിക്ക് നൽകി, ക്രൈസ്തവ വിഭാഗക്കാരനെ സ്ഥാനാർഥിയാക്കിയത് ആർ.എസ്.എസ്. പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചു. ആറന്മുളയിലോ റാന്നിയിലോ കുമ്മനത്തെ മത്സരിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈഴവ വിഭാഗത്തിന് സ്വാധീനമുള്ള കൊടുങ്ങല്ലൂരിൽ ട്വന്റി ട്വൻറിയുടെ ക്രൈസ്തവ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിലും അമർഷമുണ്ട്. തെറ്റായ തീരുമാനങ്ങൾ കേന്ദ്ര നേതൃത്വം നിർദേശിച്ചതാണെന്ന നിലയിൽ സംസ്ഥാന നേതാക്കൾ വരുത്തി തീർക്കുന്നതായാണ് ആരോപണം.

അതേസമയം, ചില നേതാക്കൾക്ക് അടുത്തഘട്ടത്തിൽ സീറ്റ് നൽകാനും നീക്കമുണ്ടെന്നാണ് വിവരം.

ദിവസവും രാവിലെ ചേരുന്ന സ്ട്രാറ്റജി മീറ്റിങ്ങിൽ നിന്നും പ്രമുഖ നേതാക്കളെ ഒഴിവാക്കി, അപരിചിതരായ ചില വിദേശമലയാളികളെ പങ്കെടുപ്പിക്കുന്നെന്നതാണ് മറ്റൊരു വിമർശനം. ഈ മീറ്റിങ്ങിൽ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അടുപ്പക്കാരായ രണ്ടോ മൂന്നോ നേതാക്കളും മാത്രമാണ് പങ്കെടുക്കുന്നത്. വിദേശരാജ്യങ്ങളിലിരുന്ന് പേരറിയാത്ത ചിലർ യോഗം നിയന്ത്രിക്കുകയും തന്ത്രങ്ങൾ നിർദേശിക്കുകയുമാണെന്നും കേരളത്തെപ്പറ്റി ധാരണയില്ലാത്ത തീരുമാനങ്ങളാണ് വരുന്നതെന്നും പ്രധാന നേതാക്കൾ ആരോപിക്കുന്നു.

ചികിത്സക്ക് പോലും പണമില്ലാത്ത പാവപ്പെട്ട മനുഷ്യരെയാണ് അവർ ലക്ഷ്യമിട്ടത്, ഇതുകൊണ്ട് എന്താണ് പാകിസ്ഥാന്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്?? വിഷയത്തില്‍ ഇന്ത്യ ഇടപെടണം, തങ്ങളുടെ ജനങ്ങളെ കൈവിടരുതെന്ന് അഫ്ഗാൻ സ്പിൻ താരം

BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026
BREAKING NEWS
ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
06 Nov 2026
BREAKING NEWS
"സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുത്", ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണ്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം
06 Nov 2026