ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) ഡൽഹിയിൽ യോഗം ചേരും. പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വ്യക്തമാക്കുന്നത്.
കണ്ണൂർ, കോന്നി സീറ്റുകൾക്കായി സമ്മർദം ചെലുത്തുന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും മത്സരിപ്പിക്കേണ്ടതില്ല തീരുമാനമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
അതേസമയം,സി.പി.എം. വിമതരായ വി. കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായെ ഘടകകക്ഷികളോട് ആരായാനും തീരുമാനിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ ജി. സുധാകരന് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എ. എ. സുരേഷിന് സീറ്റ് നൽകാനുള്ള നീക്കവും നേരത്തെ നടത്തുകയുണ്ടായി.
















































