BREAKING NEWS

നരേന്ദ്ര മോഡിയുടെ ശബ്ദം അനുകരിച്ചു, അധ്യാപകന് സസ്പെന്‍ഷന്‍, ഇത്തരം പ്രവൃത്തികള്‍ നിയമ ലംഘനമെന്ന് ബിജെപി എംഎല്‍എ, നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യാപകന്‍

· · 1 min read
Share: Copied!

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച അധ്യാപകന് സസ്പെൻഷൻ. സംസ്ഥാനത്തിന്‍റെ ഹാപ്പിനെസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രാദേശിക വിഭാഗം മേധാവിയും അധ്യാപകനുമായ സകേത് പുരോഹിതാണ് മോദിയെ അനുകരിച്ച വീഡിയോ വൈറലായതിന് പിന്നാലെ സസ്പെൻഷനിലായത്. സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനാണ് അദ്ദേഹം. പാചക വാതക വിലക്കയറ്റവുമായി ബന്ധപ്പെട്ടായിരുന്ന സകേത് മിമിക്രി അവതരിപ്പിച്ചത്.

പാചക വാതക വില വർധിക്കുന്നത് സാധാരണക്കാരെ ബാധിക്കുന്നതിനെ കുറിച്ച് മോദിയുടെ ശൈലിയിൽ സകേത് സംസാരിക്കുന്ന വിഡിയോ ആണ് വൈറലായത്. ഗ്യാസിന് വില കൂടിയാൽ ജനങ്ങൾ പഴയതുപോലെ വിറകടുപ്പിലേക്ക് മടങ്ങുമെന്നും ഇത് പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുമെന്നുമാണ് പരിഹാസ രൂപേണ വീഡിയോയിൽ പറയുന്നത്.ബി.ജെ.പി എം.എൽ.എ പ്രീതം ലോധിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്.

സർക്കാർ ജീവനക്കാരൻ പ്രധാനമന്ത്രിയെ പൊതു മധ്യത്തിൽ അപമാനിക്കുന്നത് സേവന നിയമങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. തുടർന്നാണ് സസ്പെൻഷൻ. അതേസമയം തനിക്കെതിരായ നടപടി ഏകപക്ഷീയമാണെന്ന് സകേത് പ്രതികരിച്ചു. പ്രാദേശിക ഒത്തുചേരലിനിടെ തമാശ രൂപേണ അവതരിപ്പിച്ചതാണെന്നും വിശദീകരണം നൽകാൻ അവസരമോ കാരണം കാണിക്കൽ നോട്ടീസോ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026