BREAKING NEWS

ഇറാന്റെ ‘നട്ടെല്ല് ‘തകർക്കാൻ പദ്ധതിയിട്ട് ട്രംപ്; അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപ് യുഎസിന്റെ അടുത്ത ലക്ഷ്യം; ലോകം എണ്ണക്ഷാമത്തിലേയ്ക്കോ ?

· · 1 min read
Share: Copied!

വാഷിങ്ടൺ: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്ത് യുഎസ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.

ആഴ്ചകളായി ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഇതുവരെ തൊട്ടിരുന്നില്ല. എന്നാൽ, നിലവിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ ഈ ദ്വീപിനെതിരെ സൈനിക നടപടികൾ യുഎസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ദ്വീപിനെ ആക്രമിക്കുന്നതിലൂടെ ഇറാന്റെ ശ്രദ്ധ തന്ത്രപ്രധാനമായ കേന്ദ്രം സംരക്ഷിക്കുന്നതിലേക്ക് മാറും. ഇറാന്റെ പ്രതിരോധം ദുർബലമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ആണവ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിനോ അല്ലെങ്കിൽ നിർവീര്യമാക്കുന്നതിനോ വേണ്ടിയുള്ള പ്രത്യേക സൈനിക നീക്കങ്ങളും യുഎസ് ആലോചിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ ദ്വീപ്. 1960-കൾ മുതൽ വിദേശ നിക്ഷേപത്തോടെ വികസിപ്പിച്ചെടുത്തതാണ് ഖാർഗ് ദ്വീപിലെ സൗകര്യങ്ങൾ. ഇറാനിയൻ എണ്ണപ്പാടങ്ങളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ ദ്വീപ്. പ്രതിദിനം ഏകദേശം 70 ലക്ഷം ബാരൽ എണ്ണ കൈകാര്യം ചെയ്യാൻ ശേഷി ഈ കേന്ദ്രത്തിനുണ്ട്. ഖാർഗ് ദ്വീപിനെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നത് വഴി ഇറാന്റെ പ്രധാന വരുമാന സ്രോതസ്സ് ഇല്ലാതാക്കാൻ സാധിക്കുമെന്ന് യുഎസ് വിലയിരുത്തുന്നത്. എന്നാൽ ഖാർഗ് ദ്വീപിനെതിരായ ആക്രമണം ആഗോള എണ്ണവിപണിയിൽ വലിയ ചലനമുണ്ടാക്കും. ഖാർഗ് ദ്വീപിനെതിരെയുള്ള ആക്രമണം ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമാകും. ഖാർഗ് ദ്വീപിനെ തകർത്താൽ അത് യുദ്ധാനന്തരം പ്രാദേശിക ഊർജ്ജ യുദ്ധത്തിനും വഴിവച്ചേക്കാം എന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

യുദ്ധം മൂലം താറുമാറായ ആഗോള ഊർജ്ജ വിപണിയിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ഇതുവരെ ദ്വീപിനെ ആക്രമിക്കുന്നതിൽ വിട്ട് യുഎസ് വിട്ടുനിന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഖാർഗ് ദ്വീപിന്റെ ഭാവി എന്താകും എന്നത് ആഗോള സാമ്പത്തിക രംഗത്തെയും യുദ്ധത്തിന്റെ ഗതിയെയും നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

നിലവിൽ ദക്ഷിണേഷ്യയിലേക്കുള്ള എണ്ണ വിതരണം താറുമാറായിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെ ഇതിന്റെ പ്രത്യാഘാതം നേരിടുന്നുണ്ട്. ഖാർഗ് ദ്വീപിനെതിരായ ആക്രമണം ഈ പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുമെന്നാണ് ആശങ്ക. തത്കാലം റഷ്യൻ ക്രൂഡോയിൽ വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. എന്നാൽ, യുദ്ധം റഷ്യൻ ക്രൂഡിനുള്ള ആവശ്യകത വർധിപ്പിച്ചേക്കാം. അത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെയും യൂറോപ്പിന്റെയും ശ്രമങ്ങളെ പരാജയപ്പെടുത്തും.

ഗീതാ ​ഗോപി മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടികയിൽ നിന്ന് പണം പിരിച്ച്, പണം കൊടുത്തവർ പരാതിയുമായി സമീപിച്ചു, ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ല… സിസി മുകുന്ദൻ ഇനി നാട്ടികയിൽ സ്വതന്ത്രൻ, സിപിഐയിൽ നിന്ന് രാജി വച്ചു

BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026
BREAKING NEWS
ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഥാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
28 Nov 2026
BREAKING NEWS
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
28 Nov 2026