BREAKING NEWS

കേരള സ്റ്റോറി ആരും കാണുന്നില്ല എന്നത് സന്തോഷമുള്ള കാര്യം, സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും, ആളുകളില്‍ ഭിന്നത ഉണ്ടാക്കാന്‍ ചിലര്‍ സിനിമ ഉപയോഗിക്കുന്നു, ഇതിനായി വലിയ തോതിലാണ് പണം ചിലവാക്കുന്നത്- രാഹുല്‍ ഗാന്ധി

· · 1 min read
Share: Copied!

കുട്ടിക്കാനം: കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി. സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എന്ന് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും ആളുകളില്‍ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവല്‍ക്കരിക്കാനും ഉപയോഗിക്കുന്നു.

ഇതിനായി വലിയ തോതില്‍ പണം ചിലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.അതേസമയം, കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളും ഒപ്പം ഉണ്ടായിരുന്നു.

രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്. കൊല്ലം ആശ്രാമം മൈതനാത്ത് നടക്കുന്ന ശ്രീനാരായണ ഗുരു-മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്തു.

BREAKING NEWS
നരബാധിച്ച സംഘടനയെന്ന പേരുദോഷം മാറ്റിയെടുക്കണം, വി ശിവൻകുട്ടി തൊഴിലാളികൾക്കായി ഒന്നും ചെയ്തില്ല, തൊഴിലാളികൾ അകന്നുപോയതാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണം, മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനം
08 Nov 2026
BREAKING NEWS
'ഭ്രാന്തന്മാരായ ഇടതുപക്ഷത്തിനെതിരെ നമ്മളെ പ്രതിരോധിക്കാൻ ഈ ആളുകളെയാണ് ആവശ്യം, ഡാന വൈറ്റ് മറ്റാരെയും പോലെ ആയിരിക്കില്ലാത്ത ഒരു പ്രസ് സെക്രട്ടറിയായിരിക്കും'... വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഡാന വൈറ്റിന് ക്ഷണം!! 'എനിക്ക് ധാരാളം ജോലികളുണ്ട്'- മറുപടി
08 Nov 2026
BREAKING NEWS
പോലീസിനെ നിരന്തരം വട്ടംകറക്കി അഭിരാമിന്റെ കൊലയാളികൾ, ഇടയ്ക്കിടെ മൊഴിമാറ്റുന്നത് ഒഴിവാക്കാൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ‍ നീക്കം!! 17 കാരന്റെ പ്രായത്തിൽ സംശയമുന്നയിച്ച് കുടുംബം... പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാ പരിശോധനകളും പൂർത്തിയാക്കി, നിലവിൽ പതിനേഴര വയസ് മാത്രമേ ...
08 Nov 2026
BREAKING NEWS
പാൽ കച്ചവടത്തിന്റെ മറവിൽ ആളില്ലാത്ത വീടുകൾ നോക്കിവയ്ക്കും, പിന്നാലെ മോഷണം, പ്രതി ഇതുവരെ കയറിയത് മുപ്പതോളം വീടുകളില്‍, കുടുങ്ങിയത് നാട്ടിലെ മാന്യന്‍
08 Nov 2026