BREAKING NEWS

ഇൻസ്റ്റ​ഗ്രാമിലും യൂറ്റ്യൂബിലും മോദി തന്നെ താരം! 3 കോടി സബ്സ്ക്രൈബർമാരെന്ന നേട്ടത്തിലേയ്ക്ക് പ്രധാനമന്ത്രിയുടെ ചാനൽ; ട്രംപിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ!

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറ്റ്യൂബ് ചാനലിന് മൂന്ന് കോടി സബ്സ്‌ക്രൈബർമാരായി. ഇതോടെ യൂറ്റ്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോക നേതാവെന്ന നേട്ടവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ നേതാക്കളേക്കാൾ വളരെ കൂടുതലാണ് മോദിയുടെ യൂറ്റ്യൂബ് ചാനലിനുള്ള സബ്സ്‌ക്രൈബർമാർ.

ഈ പട്ടികയിൽ രണ്ടാമതുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ നാലിലൊന്ന് സബ്സ്‌ക്രൈബർമാർ മാത്രമാണുള്ളത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപേക്ഷിച്ച് മോദിക്ക് ഏഴ് മടങ്ങ് കൂടുതൽ സബ്സ്‌ക്രൈബർമാരുണ്ട്. നേരത്തേ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന നേട്ടം പിന്നിടുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന ഖ്യാതിക്കു പിന്നാലെയാണ് ഇപ്പോൾ യുറ്റ്യൂബിലും മോദി താരമായിരിക്കുന്നത്. അടുത്തയിടെ ഇൻസ്റ്റഗ്രാമിലും മോദിയുടെ അക്കൗണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് മോദി. 2014-ലാണ് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ അംഗമായത്.

നിലവിൽ യൂറ്റ്യൂബിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ ഏകദേശം മൂന്ന് മടങ്ങ് കൂടുതലും ആം ആദ്മി പാർട്ടിയേക്കാൾ നാല് മടങ്ങ് കൂടുതലും സബ്സ്‌ക്രൈബർമാർ മോദിക്കുണ്ട്.

ഭര്‍ത്താവ് വര്‍ഷങ്ങളായി രോഗബാധിതന്‍, മനോവിഷമത്തില്‍ ചിതയൊരുക്കി സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ, അസ്വഭാവിക മരണത്തിന് കേസെടുത്ത് വീട്ടമ്മ

BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,
07 Nov 2026