കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി അധ്യാപകനും കേസിലെ പ്രതിയുമായ ജിജോ ജെയിംസ്. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ കായിക മേളയിൽ ഉണ്ടായത് എന്തെന്ന് പറയാൻ പരിമിതികളുണ്ട്. ആറു വർഷമായി സജീവമായി ഒരു രാഷ്‌ട്രീയത്തിലും ഇല്ല. ആറു വർഷം മുമ്പ് യുഎഡിഎഫുകാരനായിരുന്നു. കേസിനു പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്നും ജിജോ ജെയിംസ് വ്യക്തമാക്കി.
ആദ്യം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് ജിജോയുടെ അഭിഭാഷക അഡ്വ. വി. പ്രിയ പറഞ്ഞു. ”ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് എന്നുള്ളതിനെ പറ്റിയിട്ട് സത്യസന്ധമായിട്ടുള്ള അന്വേഷണം നടക്കട്ടെ. ഗൂഢാലോചന തെളിയിക്കുന്നതിനു വേണ്ടിയിട്ട് എന്‍റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്. ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ. ഏത് അന്വേഷണം നേരിടാനായിട്ട് മാനസികമായിട്ട് തയ്യാറെടുത്തു നിൽക്കുന്ന ഒരു വ്യക്തിയാണെന്ന് എന്നെ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും.
കാരണം ഞാൻ എന്തായാലും ഒരു അഞ്ചു ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ ഒരു വ്യക്തിയാണ്” ജിജോ പറയുന്നു. 2015 ലാണ് സ്കൂളിൽ ജോയിൻ ചെയ്യുന്നത്. നിലവിൽ എനിക്ക് 11 വർഷത്തെ സർവീസ് ഉള്ള ഒരു അധ്യാപകനാണ് ഞാൻ. ബാക്കി എന്റെ സർവീസിന്റെ കാലയളവിൽ മൊത്തം ഞാൻ ഒരു പൊതുപ്രവർത്തകനായിട്ട് ചിലപ്പോൾ സേവനം അനുഷ്ഠിച്ചുണ്ടാവാം അതിനുശേഷം ഇന്ന് മുതലാണോ ഞാൻ ഒരു കായിക അധ്യാപകനായിട്ട് ആക്ച്വൽ പ്രൊഫഷൻ ഡീൽ ചെയ്യാൻ തുടങ്ങിയത്, അതിന്റെ നെക്സ്റ്റ് ഇയർ മുതൽ നിങ്ങൾക്ക് അന്വേഷിച്ചു കഴിഞ്ഞാൽ മനസ്സിലാക്കാമെന്നും ജിജോ വ്യക്തമാക്കുന്നു.