BREAKING NEWS

വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,

· · 1 min read
Share: Copied!

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സമരം നടത്തുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ പ്രകാശ് രാജ്. സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് സര്‍ക്കാരും മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

രാവിലെ പതിനൊന്നുമണിയോടെയാണ് പ്രകാശ് രാജ് സമരപ്പന്തലില്‍ എത്തിയത്. എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നതെന്ന് പ്രകാശ് രാജ് ചോദിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്. അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്. ഉന്നത വിദ്യഭ്യാസമന്ത്രി സ്വന്തം നിലവാരം കാക്കണമെന്നും സര്‍ഗവാസന ഇല്ലാത്തയാളാണ് കാലടി വിസിയെന്നും പ്രകാശ് രാജ് പറഞ്ഞു. വിദ്യാര്‍ഥികളോട് കാര്യങ്ങള്‍ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.

സസ്‌പെന്‍ഷനിലായ പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അര്‍ച്ചന എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. നവംബര്‍ രണ്ടിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം 12 വിദ്യാര്‍ഥികളെ മാപ്പെഴുതി നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നും നാലുപേരുടെ സസ്‌പെന്‍ഷന്‍ രണ്ടുമാസംകൂടി നീട്ടാമെന്നുമാണ് തീരുമാനിച്ചത്. എന്നാല്‍ ചെയ്യാത്ത തെറ്റിന് മാപ്പുപറയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. തിയറ്റര്‍ ആര്‍ട്‌സ് വിഭാഗത്തിലെ കേടായ ഉപകരണങ്ങള്‍ നന്നാക്കുക, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ എന്ന നാടകത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. വൈസ് ചാന്‍സലറുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നാടകാവതരണം മാത്രമാണ് നടന്നതെന്നും എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു.

BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി അസഭ്യ വര്‍ഷം, പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തു, സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
07 Nov 2026
BREAKING NEWS
'ഞങ്ങൾ ജീവിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും...തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ, ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു'; അക്ഷരയുടെ മരണത്തിൽ വിതുമ്പി ഭർത്താവ്
07 Nov 2026
BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026