BREAKING NEWS

ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല… എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്തിയതെന്ന് തെളിയട്ടെ… ജിജോ ജെയിംസ്

· · 1 min read
Share: Copied!

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭക്ഷണത്തിൽനിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കായിക അധ്യാപകൻ ജിജോ ജെയിംസ്. ഭക്ഷണത്തിൽ നിന്ന് തനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞതെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് ചോദിച്ചു. ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല. താൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ജിജോ പറഞ്ഞു.

അതുപോലെ കോടതിയിലും ഡിപ്പാർട്ട്‌മെന്റിലും വിശ്വാസമുണ്ട്. സത്യം പുറത്തുവരേണ്ടത് എന്റെകൂടി ആവശ്യമാണ്. പെരുമ്പാവൂരിലെ ഒരു ചെറിയ സ്‌കൂളിൽനിന്നാണ് വലിയൊരു കായികമേളയ്ക്ക് നിരവധി വിദ്യാർഥികളുമായി എത്തിയത്. അത് ചെറിയ കാര്യമല്ല. ഞങ്ങൾക്ക് ഒൻപത് പോയിന്റ് ലഭിച്ചു. പക്ഷേ, ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല.- ജിജോ പ്രതികരിച്ചു.

ആ സംഭവത്തിൽ എനിക്കും കുടുംബത്തിനും മാനസിക വ്യഥയും വലിയ നഷ്ടവുമുണ്ടായി. ഇതിനൊക്കെ ആര് മറുപടി പറയും? അതുകൊണ്ടുതന്നെ സത്യം പുറത്തുവരിക മാത്രമാണ് തനിക്ക് തന്റെ നിരപരാധിത്വം എല്ലാവരുടെയും മുന്നിൽ തെളിയിക്കാനുള്ള വഴി. ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് തെളിയട്ടെ. എന്റെ ഫോൺ അടക്കം പോലീസിന്റെ കയ്യിലുണ്ട്. അത് പരിശോധിക്കട്ടെയെന്നും ജിജോ കൂട്ടിച്ചേർത്തു.

ഇറാനെ ‘പൂർ‍ണമായി നശിപ്പിക്കും’ ട്രംപിന്റെ ഭീഷണി, ഓ പിന്നെ… ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ… ഏഴു നിർദേശങ്ങൾ ഇവയൊക്കെ

 

BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,
07 Nov 2026
BREAKING NEWS
മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി അസഭ്യ വര്‍ഷം, പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തു, സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
07 Nov 2026