BREAKING NEWS

വീണ ജോർജ്ജിന് നാലുദിവസത്തെ പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു; മന്ത്രി നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ; മാര്‍ച്ച് രണ്ടുവരെയുള്ള പരിപാടികൾ മാറ്റിവച്ചു; മെഡിക്കൽ നെക്ക് കോളറും ട്രോഫിയും തപാലിൽ അയച്ച് കെഎസ്‍യു

· · 1 min read
Share: Copied!

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളതെന്നും ഓഫീസ് അറിയിച്ചു.

കണ്ണൂര്‍ പരിയാരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട ആരോഗ്യ മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നില്ല. പരിയാരത്ത് നിന്ന് തുടർചികിത്സയ്ക്ക് റഫർ ചെയ്തത് തിരുവനന്തപുരത്തേക്കായിരുന്നു. ഇതോടെ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി വീണ ജോർജ് എവിടെയെന്ന ചോദ്യവുമായി കെഎസ്‍യു അടക്കം രംഗത്ത് വന്നിരുന്നു. യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറങ്ങിയത് ഇന്നലെ വൈകിട്ടായിരുന്നു. ഇടയ്ക്ക് പത്തനംതിട്ട വീട്ടിലേക്ക് പോകുമെന്നും കോട്ടയത്ത് ഏതോ സ്വകാര്യ ആയുർവേദ ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് പോകുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, എവിടെയും മന്ത്രി എത്തിയതായി ഒരു വിവരവും ഇതുവരെ ഇല്ലെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ് പരിഹസിച്ചിരുന്നു. മന്ത്രിയുടെ ഓഫീസിനും പാർട്ടിക്കും മറുപടി ഉണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതിനിടെ കെഎസ്‍യു മന്ത്രിയ്ക്ക് ട്രോഫിയും മെഡിക്കൽ നെക്ക് കോളറും തപാൽ വഴി അയച്ച് നൽകി. വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡെന്നാണ് കെഎസ്‍യുവിന്‍റെ പരിഹാസം. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലാണ് ട്രോഫി അയച്ചത്. ആരോഗ്യ മന്ത്രി വായുവിലൂടെ പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും കെഎസ്‍യു ആരോപിച്ചു. തിരുവനന്തപുരത്തും കെഎസ്‍യു സമരവുമായി മുന്നോട്ട് പോകുമെന്നും കരിങ്കൊടിയുമായ വരുന്നത് കേരളത്തിലെ ആരോഗ്യ രംഗം ഐസിയുവിൽ ആയത് കൊണ്ടാണെന്നും ഫർഹാൻ മുണ്ടേരി പറഞ്ഞു.

ഒരു കോടിയിലേറെ പേരുടെ വ്യക്തി​ഗത ഡാറ്റയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വകാര്യ കമ്പനിയ്ക്ക് ചോർത്തി നല്കിയത്; സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരു നല്കിയവരുടെ വിവരങ്ങളും കൈമാറി; കത്തുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026