തിരുവനന്തപുരം; സംസ്ഥാനത്ത് മുൻദിവസങ്ങളുടെ തുടർച്ചയെന്നോണം സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. ഇന്നലെ രാവിലെ വില അല്പം വർദ്ധിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,15,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.
ഇന്നലെ രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.
ഇന്നത്തെ വിപണി പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14475 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11895 രൂപ. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9260 രൂപ. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5970 രൂപ. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 300 രൂപ.കൊടിമരത്തിൻ്റെ പുനർനിർമ്മാണത്തിന് ഭക്തരിൽ നിന്ന് സ്വർണബിസ്കറ്റും നാണയങ്ങളും സ്വീകരിച്ചത് എസ്പി കുറുപ്പ്, ബാക്കിവന്നവ ഏതുകണക്കിൽ വകയിരുത്തി? എസ്റ്റിമേറ്റ്, 3,20,30,000 രൂപ, മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഫീനിക്സ് ഗ്രൂപ്പ് നൽകി, ബാങ്കിലിട്ട പലിശപ്പണമുള്ളപ്പോൾ ദേവസ്വം സ്പോൺസർഷിപ്പിന് ശ്രമിച്ചത് എന്തിന്? മുൻ അഡ്വക്കേറ്റ് കമ്മീഷണർ ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ്















































