1 സാമ്പത്തിക വളർച്ച ലക്ഷ്യം വെച്ചുള്ള ബജറ്റ് : തോമസ് ജോൺ മുത്തൂറ്റ്( മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ)
കൊച്ചി: ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയും ഭാവിയും ലക്ഷ്യമാക്കിയുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്. 2026 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള സന്തുലിതമായ സമീപനമാണ് സൂചിപ്പിക്കുന്നത്. ഉൽപ്പാദനം, എംഎസ്എംഇ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെ ശക്തിപ്പെടുത്തുന്നതിലൂടെ, ബജറ്റിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. മാത്രമല്ല, ഒരു വികസിത ഭാരതത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ഉൽപ്പാദനക്ഷമത, അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതി മത്സരക്ഷമത എന്നിവയ്ക്ക് ഊന്നൽ നൽകുന്നത് സുസ്ഥിരമായ വളർച്ചയ്ക്ക് സഹായകരമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് മാറ്റുരക്കാനുമാകും. ദക്ഷിണേന്ത്യയ്ക്കും പ്രയോജനം ലഭിക്കും.
മെച്ചപ്പെട്ട വായ്പ ലഭ്യത, ബാങ്കിങ് രംഗത്തെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ എന്നിവ എൻബിഎഫ്‌സികളെ ശക്തിപ്പെടുത്തും. സാമ്പത്തിക പരിതസ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത സംരംഭകത്വത്തെയും ഉപഭോഗത്തെയും പിന്തുണയ്ക്കും. നടപടികൾ മേഖലയിലെ സുസ്ഥിര വളർച്ചയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യ വികസനം, പണ ലഭ്യത തുടങ്ങിയവക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ ദക്ഷിണേന്ത്യക്കും അഭിലഷണീയമാണെന്നും സംരംഭങ്ങളെ പിന്തുണക്കുന്നതിനും തൊഴിൽ സൃഷ്ടിക്കുന്നതിനും ദീർഘകാലത്തിൽ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2 ആത്മവിശ്വാസം നൽകുന്ന ബജറ്റ് : വികെസി റസാഖ് (ചെയർമാൻ സിഐഐ കേരള)
2026–27 ലെ കേന്ദ്ര ബജറ്റ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്ന് സിഐഐ കേരള ചെയർമാൻ വികെസി റസാഖ്. സാമ്പത്തിക അച്ചടക്കത്തോടെ വളർച്ച ലക്ഷ്യം വെച്ചുള്ളതാണ് പരിഷ്കാരങ്ങൾ. സാമ്പത്തിക രംഗത്തെ സ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്ന നടപടികൾ രാജ്യത്തെ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ മേഖലകളെ പിന്തുണക്കുന്നതിനൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതു പ്രഖ്യാപനങ്ങൾ ഗുണം ചെയ്യും. വികസിത ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള ശക്തമായ അടിത്തറയാണ് ബജറ്റ്. അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ടൂറിസം, ബയോഫാർമ, കൃഷി, അഡ്വാൻസ്ഡ് മെറ്റീരിയൽ നിർമ്മാണം, മെഡിക്കൽ ടൂറിസം, സമുദ്ര മേഖല എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെയും, എംഎസ്എംഇകളെയും സേവന മേഖലയെയും പിന്തുണയ്ക്കുന്നതിലൂടെയും, ൃബജറ്റ് കേരളത്തിനും ഗണ്യമായ നേട്ടം നൽകും. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
3 കേരളത്തിന് അനവധി അവസരങ്ങൾ: ശ്രീനാഥ് വിഷ്ണു (വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയർമാൻ ,സിഐഐ കേരള മുൻ ചെയർമാൻ)
ബജറ്റിലെ സെമികണ്ടക്ടറുകൾ, നിർദ്ദിഷ്ട അപൂർവ ധാതു ഇടനാഴി, ഉൾനാടൻ ജലപാതകൾ, തീരദേശ ചരക്ക് വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങളിലൂടെ കേരളത്തിനുള്ള അവസരങ്ങൾ ചൂണ്ടിക്കാട്ടി വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു.
4 ഇന്ത്യ-യൂറോപ്പ് വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിൽ നാളികേരം, കശുവണ്ടി എന്നിവയിലുള്ള ഊന്നൽ, കയറ്റുമതി വിപണിയിൽ കേരളത്തിന് പ്രാതിനിധ്യം ലഭിക്കാനുതകും: ശിവദാസ് ബി മേനോൻ (സ്റ്റെർലിംഗ് ഫാം റിസർച്ച് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ)
ഉയർന്ന മൂല്യമുള്ള ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നീക്കം കർഷകർക്ക് നേട്ടമാകുമെന്ന് സ്റ്റെർലിംഗ് ഫാം റിസർച്ച് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ശിവദാസ് ബി മേനോൻ. ഇന്ത്യ-യൂറോപ്പ് വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിൽ നാളികേരം, കശുവണ്ടി എന്നിവയിലുള്ള ഊന്നൽ, കയറ്റുമതി വിപണിയിൽ ഗുണമാകുമെന്നും കേരളത്തിന് മികച്ച പ്രാതിനിധ്യം ലഭിക്കുമെന്നും ശിവദാസ് ബി മേനോൻ പറഞ്ഞു.
5 ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും മികച്ച തൊഴിലവസരങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റ്: ജോസ് ഡൊമിനിക് (സിഐഐ കേരള മുൻ ചെയർമാൻ)
ടൂറിസത്തിലൂടെയും സേവന മേഖലയിലൂടെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ടെന്ന് സിഐഐ കേരള മുൻ ചെയർമാൻ ജോസ് ഡൊമിനിക് .
6 ആഗോള വിപണികളിൽ കേരളത്തിന് സാന്നിധ്യം ശക്തിപ്പെടും: സന്തോഷ് കുമാർ (ഹാരിസൺസ് മലയാളം ലിമിറ്റഡ് ഡയറക്ടർ ആൻഡ് സിഇഒ)
കൊക്കോ, ചന്ദനം എന്നിവയിലെ അവസരങ്ങൾ ചൂണ്ടിക്കാട്ടി സിഐഐ കേരള അഗ്രി, ഫുഡ് & പ്ലാന്റേഷൻ പാനൽ കൺവീനറും ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒയുമായ സന്തോഷ് കുമാർ. ആഗോള വിപണികളിൽ കേരളത്തിന് സാന്നിധ്യം ശക്തിപ്പെടുത്താൻ സഹായകരമാണ് നീക്കം.
7 നികുതി വ്യവസ്ഥ ലളിതമാക്കിയത് സ്വാഗതാർഹം: വിവേക് കൃഷ്ണ ഗോവിന്ദ് (വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ സീനിയർ പാർട്ണർ)
നികുതി വ്യവസ്ഥ ലളിതമാക്കിയത് സ്വാഗതം ചെയ്ത് വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ്. നികുതി സമ്പ്രദായത്തിലെ പ്രൊഫഷണലൈസേഷൻ, ഡീക്രിമിനലൈസേഷൻ എന്നിവയെയും അദ്ദേഹം സ്വാഗതം ചെയ്തു.
8 ആണവോർജ്ജം,ബയോഫാർമ പോലുള്ള മേഖലകളിൽ നിന്നും കേരളത്തിന് നേട്ടമുണ്ടാകും: ബെർലി സിറിയക് നെല്ലുവേലിൽ( മെഡിവിഷൻ സ്കാൻ & ഡയഗ്നോസ്റ്റിക് റിസർച്ച് സെന്റർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ)
ആണവോർജ്ജത്തിനായുള്ള പ്രോത്സാഹനത്തിൽ നിന്നും ബയോഫാർമ പോലുള്ള മേഖലകളിൽ നിന്നും കേരളത്തിന് നേട്ടമുണ്ടാകുമെന്ന് സിഐഐ കൊച്ചി സോണൽ കൗൺസിൽ ചെയർമാനും മെഡിവിഷൻ സ്കാൻ & ഡയഗ്നോസ്റ്റിക് റിസർച്ച് സെന്റർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ ബെർലി സിറിയക് നെല്ലുവേലിൽ ചൂണ്ടിക്കാട്ടി.
9 പുതുതായി പ്രഖ്യാപിക്കപ്പെട്ട ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ മെഡിക്കൽ ടൂറിസത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റാൻ വഴിയൊരുക്കും: ഡോ. യദു നാരായണൻ മൂസ് (തൈക്കാട്ട് മൂസ് വൈദ്യരത്നം ഔഷധശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ)
പുതിയ ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ, നവീകരിച്ച ആയുഷ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ ആയുർവേദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് തൈക്കാട്ട് മൂസ് വൈദ്യരത്നം ഔഷധശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. യദു നാരായണൻ മൂസ്. നടപടികളിലൂടെ മെഡിക്കൽ ടൂറിസത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളിലൊന്നായി കേരളം ഉയർന്നുവരുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു
10 ഒരു ലക്ഷം അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിനുള്ള സംരംഭം വയോജനങ്ങളുടെ പരിചരണത്തിന്
പ്രയോജനമാകും : ഡോ. പി വി ലൂയിസ് (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ)
അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിനുള്ള സംരംഭം വയോജനങ്ങളുടെ പരിചരണത്തിനും പ്രയോജനമാകുമെന്ന് സിഐഐ കേരള ഹെൽത്ത്കെയർ പാനലിന്റെ കൺവീനറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ. പി വി ലൂയിസ്.
11സ്ത്രീകൾക്ക് സാമൂഹിക-സാമ്പത്തീക ശാക്തീകരണത്തിന് കേന്ദ്രസർക്കാർ ശക്തമായ പിന്തുണയേകുന്നു: ലേഖ ബാലചന്ദ്രൻ (റെസിടെക് ഇലക്ട്രിക്കൽസിന്റെ മാനേജിംഗ് പാർട്ണർ)
എസ്എംഇകൾ, സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾ, ഇക്വിറ്റി ഫണ്ടിംഗ്, കോർപ്പറേറ്റ് മിത്ര, ഷീ-മാർട്ട് എന്നിവയ്ക്കുള്ള സർക്കാരിൻ്റെ ശക്തമായ പിന്തുണയെ അഭിനന്ദനാർഹമാണെന്ന് സിഐഐ കൊച്ചി സോണൽ കൗൺസിൽ വൈസ് ചെയർപേഴ്‌സണും റെസിടെക് ഇലക്ട്രിക്കൽസിന്റെ മാനേജിംഗ് പാർട്ണറുമായ ശ്രീമതി ലേഖ ബാലചന്ദ്രൻ.














































