BREAKING NEWS

അവൻ ഉച്ചഭക്ഷണത്തിന് എന്ത് കഴിച്ചെന്ന് എനിക്കറിയത്തില്ല, പക്ഷെ രണ്ട് വിക്കറ്റിന് ആറ് റൺസെന്ന നിലയിൽ ടീം നിൽക്കുമ്പോൾ ക്രീസിലെത്തി മറ്റാരും ഇങ്ങനെ ബാറ്റുചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല, പവർപ്ലേയിൽ എനിക്ക് സ്ട്രൈക്ക് നൽകാത്തതിൽ എനിക്ക് കലിവന്നു… കളിക്കളത്തിൽ നോക്കുകുത്തിയായി നിൽക്കേണ്ടി വന്ന ദയനീയ അവസ്ഥ വിവരിച്ച് നായകൻ

· · 1 min read
Share: Copied!

റായ്പൂർ: ന്യൂസിലാൻഡിനെതിരെ രണ്ടാം ടി20 യിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഇഷാൻ കിഷന്റെ മരണക്കളിയുടെ ഫലം വിവരിച്ച് ക്യാപ്റ്റൻ സൂര്യകുമാർ. തനിക്കു സ്ട്രൈക്ക് കിട്ടാത്തതിൽ ഇടയ്ക്ക് ദേഷ്യംവരെ തോന്നിയെന്നാണ് നായകന്റെ കമെന്റ്.

209 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടര വർഷത്തിനു ശേഷം അന്താരാഷ്ട്ര ട്വന്റി20യിൽ അർധസെഞ്ച്വറി നേടിയ ഇഷാൻ കിഷനും (32 പന്തിൽ 76) ഒന്നരവർഷമായിട്ടുള്ള ട്വന്റി20യിലെ അർധസെഞ്ച്വറി ക്ഷാമം തീർത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് (37 പന്തിൽ 82*) ഇന്ത്യയുടെ വിജയശിൽപികൾ.

കളിക്കു ശേഷമാണ് ഇഷാൻ കിഷന്റെ ബാറ്റിങ്ങിനെ കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്യാപ്റ്റനെത്തിയത്. മത്സരത്തിനിടെ ഇഷാനോട് തനിക്ക് ചെറിയ രീതിയിൽ ദേഷ്യം തോന്നിയിരുന്നു എന്നായിരുന്നു സൂര്യകുമാർ സമ്മാനദാനച്ചടങ്ങിൽ തമാശയ്ക്ക് പറഞ്ഞത്. അതിനുള്ള കാരണവും അദ്ദേഹം മത്സരശേഷം പറഞ്ഞു.

‘ഉച്ചഭക്ഷണത്തിന് എന്താണ് കഴിച്ചതെന്നോ മത്സരത്തിന് മുമ്പ് ഇഷാൻ എന്ത് പ്രീ-വർക്കൗട്ട് കഴിച്ചുവെന്നോ എനിക്കറിയില്ല. പക്ഷേ രണ്ട് വിക്കറ്റിന് ആറ് റൺസെന്ന നിലയിൽ ടീം നിൽക്കുമ്പോൾ ക്രീസിലെത്തി മറ്റാരും ഇത്തരത്തിൽ‌ ബാറ്റുചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. പവർപ്ലേയിൽ എനിക്ക് സ്ട്രൈക്ക് നൽകാത്തതിൽ എനിക്ക് ദേഷ്യം വന്നിരുന്നു, പക്ഷേ അത് കുഴപ്പമില്ല. എനിക്ക് ഇനിയും സമയം ലഭിക്കുമെന്നും റൺസ് നേടാൻ കഴിയുമെന്നും എനിക്കറിയാമായിരുന്നു’ സൂര്യകുമാർ പറഞ്ഞു.

അവന്മാരെ തറപറ്റിക്കാൻ ഇരുന്നൂറും ഇരുന്നൂറ്റിപത്തുമൊന്നും അടിച്ചാൽ പോരാ, ഒരു 300 എങ്കിലും സ്കോർ ചെയ്യേണ്ടിവരും…അതിനായി ഞങ്ങൾ കുറച്ചുകൂടി നന്നായി കളിക്കേണ്ടി (വിയർക്കേണ്ടി) വരും- മിച്ചൽ സാന്റ്നർ

 

BREAKING NEWS
ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026
BREAKING NEWS
പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് പകർത്തി; 46-കാരൻ അറസ്റ്റിൽ; മുഖ്യപ്രതി നേരത്തെ പിടിയിലായിരുന്നു; കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ചാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചത്
22 Nov 2026
BREAKING NEWS
എട്ടുലക്ഷം രൂപ ആവശ്യപ്പെട്ട് അച്ഛനേയും മകനേയും തട്ടിക്കൊണ്ടുപോയി മർദിച്ചു!! അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷവും വീട്ടിലുണ്ടായിരുന്ന ലാപ്‌ടോപ്, ടാബ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും തട്ടിയെടുത്തിയെടുത്തു, ആറം​ഗ സംഘം അറസ്റ്റിൽ
22 Nov 2026