BREAKING NEWS

ഇറാനിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാർ!! കിട്ടിയ ​ഗ്യാപ്പിൽ കയറി ​ഗോളടിക്കാൻ നോക്കി പുടിൻ, നെതന്യാഹു, ഇറാൻ പ്രസിഡന്റ് എന്നിവരുമായി ഫോണിൽ സംസാരിച്ചു

· · 1 min read
Share: Copied!

മോസ്കോ: മധ്യസ്ഥത വഹിക്കാൻ തയാറാണെന്നു കാണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മേഖലയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്ന് പുടിൻ അറിയിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യ ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ വർഷം പുട്ടിൻ മസൂദ് പെസെഷ്കിയാനുമായി 20 വർഷത്തെ തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു.

നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ, മധ്യസ്ഥ ശ്രമങ്ങൾ തുടരാനും ക്രിയാത്മകമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും റഷ്യ സന്നദ്ധത അറിയിച്ചതായും ക്രെംലിൻ പറഞ്ഞു. അതേസമയം മസൂദ് പെസെഷ്കിയാനുമായുള്ള സംഭാഷണത്തിലെ വിവരങ്ങൾ പിന്നീട് നൽകുമെന്നും ക്രെംലിൻ അറിയിച്ചു. കഴിഞ്ഞ വർഷം ഇസ്രയേലും യുഎസും ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുകയും ഇറാൻ ഇസ്രയേലുമായി 12 ദിവസത്തെ യുദ്ധം നടത്തുകയും ചെയ്തിരുന്നു. റഷ്യ ഇറാനു മാത്രമല്ല, മുഴുവൻ മേഖലയിലെ പ്രാദേശിക സ്ഥിരതയ്ക്കും സമാധാനത്തിനും ഇതിനകം സഹായം നൽകുന്നുണ്ടെന്ന് ഇറാന് റഷ്യ എന്ത് പിന്തുണ നൽകുമെന്ന ചോദ്യത്തിനു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026