BREAKING NEWS

​ഗാസ രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം വേണ്ട, തീരുമാനം പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഹമാസ് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം മുൻനിർത്തി!! ഗാസയിൽ പുനർനിർമാണം ആരംഭിക്കുന്നതിനു മുൻപ് ഹമാസ് പൂർണമായി ഇല്ലാതാകണം, അല്ലെങ്കിൽ ഒരു പദ്ധതിയുടെയും രണ്ടാം ഘട്ടം നടപ്പിലാകില്ല- ഇസ്രയേൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം പങ്കുചേരുന്നതിനെ എതിർത്ത് ഇസ്രയേൽ രം​ഗത്ത്. ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലെ സുരക്ഷാ ചുമതലകളിൽ പാക്കിസ്ഥാൻ സൈന്യം ഇടപെടുന്നതിൽ ഇസ്രയേലിനു താൽപര്യമില്ല, പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഭീകരസംഘടനകൾക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഇസ്രായേലിന്റെ നിലപാട്.

അതുപോലെ ഗാസയിൽ രാഷ്ട്രീയമോ പുനർനിർമാണമോ ആരംഭിക്കുന്നതിനു മുൻപ് ഹമാസ് പൂർണമായി ഇല്ലാതാക്കേണ്ടതുണ്ട്. റൂവൻ അസർ പറഞ്ഞു. ഗാസയിലെ പുനർനിർമാണത്തിനും സമാധാനത്തിനുമായി രൂപീകരിക്കുന്ന സേനയിലേക്ക് സൈന്യത്തെ വിട്ടുനൽകാൻ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ യുഎസ് സമീപിച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“മുന്നോട്ട് പോകാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിന് മുമ്പ് ഹമാസ് പൂർണമായി ഇല്ലാതാക്കണം. അതിന് മറ്റൊരു വഴിയില്ല,” റൂവൻ അസാർ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഗാസയിൽ സമാധാനവും പുനർനിർമാണവും ലക്ഷ്യമിട്ടുള്ള സേനയ്ക്ക് വിവിധ രാജ്യങ്ങളോട് സൈനിക സഹായം തേടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. എന്നാൽ ഹമാസിനെതിരെ നേരിട്ട് പോരാടാൻ പല രാജ്യങ്ങളും തയ്യാറല്ല, അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ സമാധാന സേന എന്ന ആശയം പ്രായോഗികമല്ലെന്നും ഇസ്രായേൽ അംബാസഡർ വ്യക്തമാക്കി.

തീവ്രവാദ സംഘടനകളുമായുള്ള ബന്ധം മുൻനിർത്തി പാക്കിസ്ഥാൻ സൈന്യത്തെ ഗാസയിൽ വിന്യസിക്കുന്നതിൽ ഇസ്രയേലിന് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അംബാസഡറുടെ മറുപടി. വിശ്വാസമുള്ളതും നയതന്ത്ര ബന്ധമുള്ളതുമായ രാജ്യങ്ങളുമായി മാത്രമേ ഇത്തരത്തിലുള്ള സഹകരണം സാധ്യമാകൂവെന്നും, ഇപ്പോഴത് പാക്കിസ്ഥാനുമായി നിലനിൽക്കുന്ന സാഹചര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുപോലെ ഇസ്രായേലിന്റെ മുൻഗണനകൾ ഹമാസ് പിടിച്ചെടുത്ത എല്ലാ ബന്ദികളെ മോചിപ്പിക്കുക, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുക, ഹമാസിന്റെ സൈനിക-രാഷ്ട്രീയ ഘടന പൂർണമായി തകർക്കുക എന്നിവയാണെന്നും റൂവൻ അസാർ പറഞ്ഞു.“ഹമാസ് ഇല്ലാതാകാതെ ഒരു പദ്ധതിയുടെയും രണ്ടാം ഘട്ടം നടപ്പാക്കാൻ കഴിയില്ല. അന്താരാഷ്ട്ര സമ്മർദ്ദം ഫലപ്രദമാകാത്ത പക്ഷം, ഇസ്രായേൽ ഏകപക്ഷീയമായി നടപടിയെടുക്കാൻ നിർബന്ധിതമാകും- അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള സുരക്ഷാ ആശങ്കകളെക്കുറിച്ചും റൂവൻ അസാർ പ്രതികരിച്ചു. ഇന്ത്യ ഈ വിഷയങ്ങൾ ഗൗരവത്തോടെ കാണുന്നുണ്ടെന്ന വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ഹമാസിനെ ഇന്ത്യ ഔദ്യോഗികമായി നിരോധിക്കണമോയെന്ന ചോദ്യത്തിന്, “വ്യക്തമായ ഭീഷണി നിലവിലുണ്ട്, എന്നാൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്,” ഇസ്രായേൽ അംബാസഡർ പറഞ്ഞു.

പുരുഷന്മാരുടെ മനസും വായിക്കാൻ കഴിയില്ല, അവർ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്നോ കൊലപാതകം നടത്തുകയെന്നോ അറിയാൻ കഴിയില്ല, എല്ലാ പുരുഷന്മാരേയും ജയിലിൽ അടയ്ക്കണോ?, തെരുവുനായ്ക്കൾക്കെതിരെ സുപ്രിംകോടതി നടത്തിയ പരാമർശത്തിൽ നടി ദിവ്യ സ്പന്ദന

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026