BREAKING NEWS

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി, ഓടുന്ന കാറില്‍ രണ്ട് മണിക്കൂറോളം കൂട്ടബലാത്സംഗം, അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വീടിന് മുമ്പില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് എസ്ഐയും യുട്യൂബറും, കേസെടുക്കാന്‍ മടിച്ച് പൊലീസ്

· · 1 min read
Share: Copied!

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറിനുള്ളിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. കാണ്‍പൂരിലാണ് സംഭവം നടന്നത്. പൊലീസ് സബ് ഇന്‍സ്പെക്ടറും പ്രദേശിക യൂട്യൂബറും ചേര്‍ന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.പ്രതിയായ എസ്ഐ അമിത് കുമാർ മൗര്യ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് പഠനം ഉപേക്ഷിച്ച പെൺകുട്ടിയെ തിങ്കളാഴ്ച രാത്രി 10 മണിയോടെ പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ റെയിൽവെ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് പെണ്‍കുട്ടിയെ രണ്ട് മണിക്കൂറോളം പീഡിപ്പിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ പിന്നീട് വീടിന്‍റെ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തു.അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐ അമിത് കുമാർ മൗര്യ, യൂട്യൂബർ ശിവ്ബരൻ യാദവ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും ഒളിവില്‍ പോയ എസ്ഐയെ പിടികൂടാന്‍ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച എസ്ഐയുടെ എസ്‌യുവി കാറും പൊലീസ് കണ്ടെടുത്തു. അതേസമയം പീഡനം നടത്തിയത് പൊലീസുകാരനാണെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ പൊലീസ് സ്റ്റേഷനില്‍ തിരിച്ചയച്ചതായി അതിജീവിതയുടെ കുടുംബം ആരോപിച്ചു.കൂടാതെെ കേസ് മൂടിവെക്കാന്‍ പൊലീസ് ശ്രമിച്ചെന്നും പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തുവെന്നും കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതുവരെ വീട്ടിലേക്ക് വിട്ടില്ലെന്നും സഹോദരൻ ആരോപിച്ചു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026