BREAKING NEWS

പണത്തിനായി 16 കാരിയെ സെക്സ് റാക്കറ്റിന് വിറ്റു, ആറുദിവസത്തിനിടെ പീഡിപ്പിച്ചത് 10 പേര്‍, പിതാവും മുത്തശ്ശിയും അറസ്റ്റില്‍

· · 1 min read
Share: Copied!

മൈസൂരു: ചിക്കമഗളൂരുവിലെ കടൂർ താലൂക്കിലെ ബിരൂർ ഹോബ്ലിയിൽ 16-കാരിയെ പെൺവാണിഭ സംഘത്തിന് വിറ്റ സംഭവത്തിൽ പിതാവും മുത്തശ്ശിയുമടക്കം മൂന്നുപേർ അറസ്റ്റിൽ. അമ്മ നഷ്ടപ്പെട്ട കുട്ടിയെ പിതാവ് ഗിരീഷ്, മുത്തശ്ശി നാഗരത്ന എന്നിവർ പണത്തിനായി ഭരത് ഷെട്ടി എന്നയാൾക്ക് വിൽക്കുകയായിരുന്നു.

തുടർന്ന് ഭരത് ഷെട്ടി പെൺകുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. അവിടെ കുട്ടിയെ ആറുദിവസത്തിനിടെ പത്തുപേർ പീഡിപ്പിച്ചതായാണ് പരാതി. പീഡനം സഹിക്കവയ്യാതെ കുട്ടി ആരുമറിയാതെ മംഗളൂരുവിൽനിന്ന് സ്വന്തം നാട്ടിലെത്തി വിവരം അമ്മാവനെ അറിയിക്കുകയായിരുന്നു.

അമ്മാവൻ കുട്ടിയെയുംകൂട്ടി ബിരൂർ പോലീസ് സ്റ്റേഷനിൽ പരാതിനൽകി. തുടർന്ന് പോലീസ് ഗിരീഷ്, ഗിരീഷിന്റെ മാതാവ് നാഗരത്ന, ഭരത് ഷെട്ടി എന്നിവരെ അറസ്റ്റുചെയ്തു. മറ്റുപ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026