BREAKING NEWS

ഗിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? ​ഗിൽ പുറത്താകാൻ കാരണം മലയാളി താരം, ​ഗിൽ വന്നിരിക്കുന്നത് സഞ്ജുവിന്റെ സ്ഥാനത്ത്, അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിങ് അനുകരിക്കാൻ ശ്രമിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകുന്നു…. മുൻ ഇന്ത്യൻ താരം

· · 1 min read
Share: Copied!

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20-യിൽ ശുഭ്മാൻ ഗില്ലിന്റെ വേഗത്തിലുള്ള പുറത്താകലിനു പിന്നിൽ സഞ്ജു സാംസണെ അനുകരിക്കാൻ ശ്രമിച്ചതാണെന്ന നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രം​ഗത്ത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായും ഇന്ത്യയ്ക്കായും ടി20-യിൽ കളിക്കുമ്പോൾ ഗിൽ ഇന്നിങ്‌സിനെ സമീപിക്കാറുള്ളത് ഇത്തരത്തിലല്ല. തുടക്കത്തിൽ സമയമെടുത്ത് ഇന്നിങ്‌സ് പുരോഗമിക്കുന്തോറും വേഗത കൂട്ടുകയാണ് ഗില്ലിന്റെ പതിവെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

അതുപോലെ ഗില്ലിന്റെ ഈ പുതിയ സമീപനത്തിന് കാരണം സഞ്ജു കളിച്ചിരുന്നതുപോലുള്ള ആക്രമണോത്സുക ബാറ്റിങ്ങാണെന്നും ചോപ്ര പറയുന്നു. ഗില്ലിനു മുമ്പ് ടീമിന്റെ ഓപ്പണറായിരുന്ന സഞ്ജു ആക്രമണോത്സുക ബാറ്റിങ്ങാണ് കാഴ്ചവെച്ചിരുന്നത്. ഈ രീതി ​ഗിൽ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

”ഗിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? എന്തുകൊണ്ട് അദ്ദേഹം അങ്ങനെ കളിക്കുന്നു. സഞ്ജു സാംസണാണ് അദ്ദേഹത്തിനു മുമ്പ് ഓപ്പണറായി ഇറങ്ങിയ കളിക്കാരൻ. സഞ്ജു 175 സ്‌ട്രൈക്ക് റേറ്റിലാണ് റൺസ് കണ്ടെത്തിയിരുന്നത്. മൂന്നു സെഞ്ചുറികളും നേടിയിട്ടുണ്ട്. തീർച്ചയായും അദ്ദേഹം നേരത്തേ പുറത്താകാറുണ്ട്. പക്ഷേ മൂന്ന് സെഞ്ചുറിയും 175 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. സഞ്ജുവിൽ നിന്ന് നിങ്ങൾക്കത് എടുത്തുകളയാൻ സാധിക്കില്ല”- ചോപ്ര പറഞ്ഞു.

മാത്രമല്ല സമീപകാലത്ത് ഇന്ത്യ 250-275 എന്ന വലിയ ടോട്ടലുകൾ നേടാൻ നോക്കുന്നുണ്ട്. ഇതും ഗില്ലിനുമേൽ സമ്മർദം വർധിപ്പിക്കുന്നുണ്ടെന്നും ചോപ്ര പറയുന്നു. സഞ്ജു നേരത്തേ അങ്ങനെ കളിച്ചിരുന്നതിനാൽ അത്തരത്തിൽ അടിച്ചു കളിക്കാൻ ഗില്ലിനും സമ്മർദമുണ്ടാകും. കാരണം, ഗിൽ വന്നിരിക്കുന്നത് സഞ്ജുവിന്റെ സ്ഥാനത്താണെന്നും ചോപ്ര പറഞ്ഞുവയ്ക്കുന്നു.

BREAKING NEWS
സ്കൂളില്‍ ജാതി വിവേചനം, സഹപാഠികളും അധ്യാപകരും അകറ്റിനിര്‍ത്തി, മനംനൊന്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
22 Oct 2026
BREAKING NEWS
"പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തി", ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തി, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മാപ്പ് എഴുതി നല്‍കണം, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് കെ പി ഉദയഭാനു,
22 Oct 2026
BREAKING NEWS
മോത്തി മസ്ജിദുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പരാമർശം, കമെന്റിട്ട വ്യക്തിയുടെ വീടിന് നേരെ കല്ലേറ്, 9 മുസ്‌ലിം യുവാക്കളെ കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ പരേഡ് നടത്തി പോലീസ്- Video
22 Oct 2026
BREAKING NEWS
'ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട'... ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന...
22 Oct 2026