CINEMA

ജിതിൻ കെ.സുരേഷിന്റെ സംവിധാനത്തിൽ ‘ധീരം’; ഡിസംബർ 5 ന് തീയറ്ററുകളിൽ

· · 1 min read
Share: Copied!

ജിതിൻ കെ.സുരേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം’ധീരം’ ഡിസംബർ 5 ന് തീയറ്ററുകളിലേക്കെത്തുന്നു. റെമോ എൻ്റെർ ടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ് എം.എസ്, ഹാരിസ് അമ്പഴത്തിങ്കൽ തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാണം. ഡ്രീം ബിഗ് ഫിലിംസ് ചിത്രം ഡിസംബർ അഞ്ചിന് തീയറ്ററുകളിലേക്കെത്തിക്കുന്നു.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രമായഏ എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുഅവതരിപ്പിക്കുന്നത്. ദിവ്യാപിള്ള , നിഷാന്ത് സാഗർ, അജുവർഗീസ്, രൺജി പണിക്കർ, സൂര്യ(പണി ഫെയിം)റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളായെത്തുന്നു.

https://pathramonline.com/the-promo-song-from-the-special-features-of-gokul-sureshs-film-ambalamukku-has-been-released/

ദീപു എസ്. നായരും, സന്ധീപ് നാരായണനും ചേർന്നാണ് ചിത്രത്തതിന്റെ തിരക്കഥ ഓർക്കിയിരിക്കുന്നത്.
ബി കെ ഹരി നാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്.
ഛായാഗ്രഹണം – സൗഗന്ധ് എസ്.യു, എഡിറ്റിംഗ് -നഗൂരാൻ രാമചന്ദ്രൻ ‘കലാസംവിധാനം- സാബുമോഹൻ.
മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും – ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്, നിശ്ചല ഛായാഗ്രഹണം – സേതു അത്തിപ്പിള്ളിൽ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – തൻവിൻ നസീർ, പ്രൊഡക്ഷൻ മാനേജർ -ധനേഷ്, പ്രൊഡക്ഷൻ – എക്സിക്കുട്ടീവ് – കമലാക്ഷൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ
കോഴിക്കോട്ടും കുട്ടിക്കാനത്തുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു. പി ആർ ഓ വാഴൂർ ജോസ്.

BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026