BREAKING NEWS

യുവമോർച്ച നേതാവിനെതിരെ കൂടുതൽ പരാതികൾ!! തന്നെ കബളിപ്പിച്ച് പണം തട്ടിയതായി കാൾ സെന്റർ മുൻ ജീവനക്കാരി, നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല, പകരം ജോലി തെറുപ്പിച്ചു… ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി ബിജെപി, നടപടിയെടുത്തത് രാജീവ് ചന്ദ്രശേഖരൻ

· · 1 min read
Share: Copied!

കൊച്ചി: പങ്കാളിയെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ യുവമോർച്ച നേതാവ് ഗോപു പരമശിവനെതിരെ കൂടുതൽ പരാതികൾ. തന്നെ കബളിപ്പിച്ച് പണം തട്ടിയതായി ബിജെപി കാൾ സെന്റർ മുൻ ജീവനക്കാരി ആരോപിച്ചു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതി നൽകിയതോടെ കാൾ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു.

ഇതിനിടെ ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തിൽ നിന്നും ബിജെപി പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. അതേസമയം പങ്കാളിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ നിലവിൽ ഗോപു പരമശിവൻ പോലീസ് കസ്റ്റഡിയിലാണ്. മൊബൈൽ ചാർജർ ഉപയോഗിച്ചായിരുന്നു ഗോപു പരമശിവൻ പങ്കാളിയെ ക്രൂരമായി മർദ്ദിച്ചത്. ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളുമായി യുവതി മരട് സ്റ്റേഷനിൽ എത്തുകയായിരുന്നു. അഞ്ച് വർഷമായി യുവതിയും ഗോപു പരമശിവനും ലിവിങ് റിലേഷനിലായിരുന്നു. ഇക്കാലയളവിലെല്ലാം ഇയാൾ യുവതിയെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് വിവരം.

പീഡനം സഹിക്കാനാകാതെ പെൺകുട്ടി കഴിഞ്ഞ ദിവസം വീട് വിട്ടിറങ്ങി. തുടർന്ന് ഗോപു പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ പോലീസ് പെൺകുട്ടിയെ ബന്ധപ്പെടുകയും ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ യുവതി ഇവിടെവച്ച് ശരീരത്തിലേറ്റ പരിക്കുകൾ വെളിപ്പെടുത്തുകയായിരുന്നു.

ഹെല്‍മറ്റ് താഴെ എടുത്തുവച്ചെന്ന് പറഞ്ഞ് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, ബെല്‍റ്റ് കൊണ്ടും ഷൂ കൊണ്ടും പൊതിരെ തല്ലും, മുറിപ്പാടുകള്‍ ഫോട്ടോയെടുത്തുവച്ച് കണ്ട് രസിക്കും, തെരുവുനായക്കും പൂച്ചയ്ക്കും ഇത്രയും അടി കിട്ടിയിട്ടുണ്ടാവില്ലെന്ന് കളിയാക്കലും, മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത് അഞ്ച് വര്‍ഷം, യുവമോർച്ച ജില്ലാ സെക്രട്ടറിക്കെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

BREAKING NEWS
ഇനി മിണ്ടാതിരിക്കാനാകില്ല, പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നു, ഈ പോക്ക് ശരിയല്ല, ഹൈക്കമാൻ‍ഡിനോട് പരാതി പറഞ്ഞ് എ ഗ്രൂപ്പ്
22 Nov 2026
BREAKING NEWS
ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026
BREAKING NEWS
വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ...താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേഷ്ഠനും ഭാര്യയ്ക്ക് ആഭരണം തുടങ്ങിയവയും ലിസ്റ്റിൽ, പോലീസ് ഉദ്യോഗസ്ഥനെത...
22 Nov 2026