BREAKING NEWS

പരിചരിക്കുന്ന സ്ത്രീ വീട്ടില്‍പോയ തക്കം നോക്കി വയോധികരുടെ വീട്ടില്‍ അതിക്രമിച്ചു കയറി, കാഴ്ചയില്ലാത്ത വയോധികയുടെ മുഖം പൊത്തിപ്പിടിച്ച് സ്വര്‍ണ കമ്മല്‍ കവര്‍ന്നു, 19 കാരി പിടിയില്‍,

· · 1 min read
Share: Copied!

മഞ്ചേരി: പുല്ലൂർ രാമൻകുളത്ത് കിടപ്പുരോഗികളായ വയോധികർ താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറി കാഴ്ചയില്ലാത്ത വയോധികയുടെ ഒരു പവന്റെ സ്വർണക്കമ്മലുകൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. രണ്ടാംപ്രതി പുല്ലൂർ അച്ചിപ്പമ്പൻ വീട്ടിൽ റബിൻഷ(19) യെയാണ് മഞ്ചേരി പോലീസ് അറസ്റ്റ്‌ ചെയ്തത്.

ഇവരുടെ മാതാവും ഒന്നാംപ്രതിയുമായ ജസീറമോൾ(47) നേരത്തെ പോലീസ് പിടിയിലായിരുന്നു. തോമസ് ബാബുവിന്റയും ഭാര്യ സൗമിനിയുടെയും വീട്ടിലാണ് പ്രതികള്‍ അതിക്രമിച്ച് കയറിയത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ഇരുവരും ചേർന്ന് കവർച്ച നടത്തിയത്.

വയോധികരെ പരിചരിക്കുന്ന സ്ത്രീ വീട്ടിൽപോയ തക്കംനോക്കിയാണ് അയൽവാസികളായിരുന്ന പ്രതികൾ കവർച്ച നടത്തിയത്. വയോധികയുടെ കൈകൾ ഒരാൾ പിടിച്ചുവെക്കുകയും ശബ്ദം പുറത്തുവരാതിരിക്കാൻ മുഖം പൊത്തിപ്പിടിക്കുകയും ചെയ്തശേഷം കമ്മലുകൾ മറ്റെയാൾ ഊരിയെടുക്കുകയായിരുന്നു.

 

 

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026