BREAKING NEWS

രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി നിയമിച്ചിട്ടുണ്ട്.

രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

മാറ്റമുള്ള മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാർ: തമിഴ്‌നാട്- രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കർണാടക- ഡോ. സുധാ യാദവ്, ഒഡീഷ- ബ്രജ് മോഹൻ റാം, ഉത്തരാഖണ്ഡ്- ഡോ. ധാൽ സിംഗ് ബിസെൻ, സിക്കിം- ദുഷ്യന്ത് ഗൗതം. മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാത്തൂർ സിക്കിം ഗവർണർ സ്ഥാനത്തുനിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.

 

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026