BREAKING NEWS

‘അറ്റാക്ക് വന്നതാ സാറേ’… ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊഴിലാളിയുടേത് കൊലപാതകം

· · 1 min read
Share: Copied!

തൃശൂർ: മരത്തംകോട് പുതിയമാത്തൂർ ചിറപുറത്തുള്ള വാടകവീട്ടിൽ ബിഹാറുകാരനായ അതിഥി തൊഴിലാളിയെ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യയും കുടുംബാംഗങ്ങളും പോലീസിനോട് പറഞ്ഞത്. എന്നാൽ ഇൻക്വസ്റ്റിൽ പോലീസിന് സംശയം തോന്നി. കഴുത്തിൽ അടയാളങ്ങൾ കണ്ടെത്തിയിരുന്നു. പോസ്റ്റ് മോർട്ടത്തിനു മുമ്പ് സർജനോട് പോലീസ് ഇക്കാര്യങ്ങൾ പങ്കുവച്ചിരുന്നു. തുടർന്ന് കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ബീഹാറിൽ നിന്ന് എട്ടു വർഷം മുമ്പാണ് ജോലി തേടി മുഹമ്മദ് മുംതാബ് മിയാനും കുടുംബവും തൃശൂരിൽ എത്തുന്നത്. കെട്ടിടനിർമാണമായിരുന്നു തൊഴിൽ. സ്ഥിരമായി മദ്യപിക്കുന്നയാളാണ് മുഹമ്മദ് മുംതാബ് മിയാൻ. വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതിനിടെ ഭാര്യ റോഷൻ കാത്തൂൺ . ബിഹാർ സ്വദേശിയായ ഹസന്നാൻ എന്ന 38കാരനുമായി അടുപ്പത്തിലായി. വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ഭർത്താവിനെ കുറിച്ച് ആൺസുഹൃത്തിനോട് ഭാര്യ പറഞ്ഞിരുന്നു. സുഹൃത്തും ഭർത്താവും ഒന്നിച്ചിരുന്ന് മദ്യപിച്ചപ്പോൾ ഇക്കാര്യം ചർച്ചയായി. പിന്നെ, തർക്കമായി. തുടർന്നു സുഹൃത്തും ഭാര്യയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. വീടിനു പുറത്തു കിടന്ന മൃതദേഹം തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തുകയായിരുന്നു. പിറ്റേന്നു രാവിലെ അയൽവാസികളെ സ്വാഭാവിക മരണമെന്ന് അറിയിച്ചു.

അതേസമയം കൊലപാതകം നടക്കുന്ന സമയത്ത് മക്കൾ ബഹളം കേട്ട് പുറത്തുവരാതിരിക്കാൻ മുറിയടച്ചിരുന്നു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്. മദ്യലഹരിയിൽ ഉപദ്രവം സ്ഥിരമായതാണ് കൊലയ്ക്കു കാരണമെന്ന് ഭാര്യ പോലീസിന് മൊഴിനൽകി. ഭാര്യയേയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു.

8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും… സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി… പിതാവ് മൊബൈലിൽ ​ഗെയിം കളിച്ചിരുന്നു!! ദമ്പതികൾ കുറ്റക്കാരെന്ന് കോടതി

BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026
BREAKING NEWS
കാലികൾ മേയുന്ന സ്ഥലം വരെ കൈയ്യേറി നിയമവിരുദ്ധ ഖനനം നടത്താൻ ശ്രമം; ക്രഷർ യൂണിറ്റിനെച്ചൊല്ലിയുള്ള തർക്കം അക്രമാസക്തമായി; രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു
12 Oct 2026