BREAKING NEWS

ചെങ്കോട്ട സ്ഫോടന സൂത്രധാരൻ; ഡോ. ഉമറിൻറെ വീട് തകർത്ത് സൈന്യം, അവശേഷിക്കുന്നത് കോൺക്രീറ്റ് കൂമ്പാരം മാത്രം

· · 1 min read
Share: Copied!

ശ്രീനഗർ∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണ് ഉമർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തെ വീട്ടിൽനിന്ന് മാറ്റിയിരുന്നു. ബന്ധുക്കളിൽ ചിലർ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയാണ് വീട് തകർത്തത്.

ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബിയാണെന്നു കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചിരുന്നു. ചെങ്കോട്ട കാർ സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നാലു നഗരങ്ങളിൽക്കൂടി ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ (35) എന്നയാൾ കൂടി മരിച്ചതോടെ, ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയി.

ഡോ. ഉമറും അറസ്റ്റിലായ ഡോ. മുസമിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ സയീദ്, ഡോ. ആദിൽ അഹമ്മദ് എന്നിവരും സ്വിറ്റ്സർലൻഡിലെ എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലൂടെ ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും 26 ലക്ഷത്തിലേറെ രൂപ സമാഹരിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ യുപിയിലെ ഹാപുർ ജിഎസ് മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. ഫറൂഖ്, കാൻപുർ ജിഎസ്‌വിഎം മെഡിക്കൽ കോളജിലെ കാർഡിയോളജി ഡിഎം വിദ്യാർഥി ഡോ. മുഹമ്മദ് ആരിഫ് മിർ എന്നിവരെ കസ്റ്റഡിയിലെടുത്തു.

BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026