BREAKING NEWS

ഇന്ത്യൻ സൈന്യമടക്കം എല്ലാം ആ ‘10%’ പേരുടെ നിയന്ത്രണത്തിൽ!! ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികളുടെ പട്ടിക എടുത്താൽ എവിടെയെങ്കിലും ഒരു പിന്നാക്ക, ദലിത് വിഭാഗങ്ങളിൽ നിന്നുളളവരെ നിങ്ങൾക്ക് കണ്ടെത്താനാകുമോ? – രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

പട്‌ന: ഉയർന്ന ജാതിക്കാരായ ‘10 ശതമാനം’ പേരുടെ നിയന്ത്രണത്തിലാണ് രാജ്യത്തെ സൈന്യവും ബഹുരാഷ്ട്ര കമ്പനികളുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബാക്കി 90 ശതമാനം വരുന്ന ജനങ്ങൾക്കും സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും രാഹുൽ‌ ഗാന്ധി പറഞ്ഞു. ബിഹാറിലെ കുതുംബയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമർശം. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ-

‘‘സൂക്ഷിച്ചു നോക്കിയാൽ രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും ദലിത്, മഹാദലിത്, പിന്നാക്ക, അതി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുളളവരാണെന്ന് കാണാൻ കഴിയും. 90 ശതമാനം ജനങ്ങളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരും ഗോത്ര വിഭാഗങ്ങളിൽ നിന്നുളളവരുമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടിക എടുത്താൽ അതിൽ പിന്നാക്ക, ദലിത് വിഭാഗങ്ങളിൽ നിന്നുളള ഒരാളെയും നിങ്ങൾക്ക് കണ്ടെത്താനാകില്ല. അവരെല്ലാം ആ 10 ശതമാനം പേരിൽ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവർക്കാണ് ലഭിക്കുന്നത്. സായുധ സേനയുടെ മേലും അവർക്കാണ് നിയന്ത്രണം.

മാത്രമല്ല ബാക്കിയുളള 90 ശതമാനം ജനങ്ങളും എവിടെയും പ്രതിനിധീകരിക്കപ്പെടുന്നില്ല. രാജ്യത്തെ ജനസംഖ്യയുടെ ആ 90 ശതമാനം ജനങ്ങൾക്കും അന്തസോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടത്. കോൺഗ്രസ് എന്നും പിന്നാക്കക്കാർക്ക് വേണ്ടി പോരാടിയിട്ടുണ്ട്.’’

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026