പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ‌്‌വാനാണ് മരിച്ചത്. മണ്ണാർക്കാട് ഡിഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മണലടി മസ്ജിദിനോട് ചേർന്ന ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മസ്ജിദിനോടനുബന്ധിച്ചുള്ള മതപാഠശാലയിലും കുട്ടി പഠിക്കുന്നുണ്ട്. സ്കൂൾ വിട്ട ശേഷം ഇവിടേക്കെത്തിയ വിദ്യാർത്ഥിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മൃതദേഹം; പത്താംക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം
YOU MAY ALSO LIKE
BREAKING NEWS
'നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
BREAKING NEWS
'ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്, എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങുകയാണ്; ഓർത്തു കളിക്കണം; എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ല': പി.എ. മുഹമ്മദ് റിയാസ്
BREAKING NEWS
16-കാരിയെ സ്പായ്ക്ക് പുറമേ സ്വകാര്യ ഹോട്ടലിലുമെത്തിച്ച് പീഡനം; ദിവസവും വാങ്ങിയിരുന്നത് 30,000 മുതൽ 40,000 രൂപ വരെ; ഗൂഗിൾ പേ ഇടപാടുകൾ നിർണായക തെളിവായി; ആറാമത്തെ പ്രതി അറസ്റ്റിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്
BREAKING NEWS
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന അഭിജിത്ത് ജോസഫ് - സന്ദീപ് പ്രദീപ് ചിത്രം ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ആഗോള റിലീസ് നവംബർ 27 ന്