BREAKING NEWS

വിദേശ വനിതയുടെ ചിത്രപ്രദർശനത്തിനു നേരെ സദാചാര ആക്രണം!! വാക്കുകളിൽ അശ്ലീല പദമുണ്ടെന്ന് ആരോപണം, ലിനോ കട്ടുകൾ കീറിയെറിഞ്ഞു, ആക്രമണത്തിന് നേതൃത്വം കൊടുത്തത് എറണാകുളം സ്വദേശിയായ ശിൽപി, അക്രമികളെത്തിയത് സമൂഹമാധ്യമത്തിൽ ലൈവിട്ടുകൊണ്ട്

· · 1 min read
Share: Copied!

കൊച്ചി: ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രപ്രദർശനത്തിനെതിരേ സദാചാര ആക്രമണം. ഇതിലെ വാക്കുകളിൽ അശ്ലീല പദമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൂടാതെ പ്രദർശനത്തിന്റെ ഭാഗമായ ലിനോ കട്ടുകൾ അക്രമികൾ കീറിയെറിഞ്ഞു.

നോർവ‍ീ‍ജിയൻ കലാകാരിയായ ഹനാനിന്റെ ചിത്രപ്രദർശത്തിനെതിരേയാണ് സദാചാര സംഘത്തിന്റെ ആക്രമണം ഉണ്ടായത്. അവരുടെ ഭാഷയിലായിരുന്നു ലിനോ കട്ടുകൾ കലാകാരി തയ്യാറാക്കിയത്. പിന്നീട് അത് കേരളത്തിൽ പ്രദർശിപ്പിക്കാനായി ഗൂഗിൾ ട്രാൻസലേറ്റ് ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആക്രമണം നടന്നത്.

ആർട്ട് ഗാലറി അടയ്ക്കുന്ന സമയമായപ്പോൾ രണ്ട് പേർ കയറി വരികയും ലിനോ കട്ടുകൾ കീറിയെറിയുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ ലൈവ് ഇട്ടുകൊണ്ടാണ് ഇവർ ആർട്ട് ഗാലറിയിൽ എത്തിയത്. ആക്രമണങ്ങൾക്കു ശിൽപിയായ എറണാകുളം സ്വദേശി ഹോച്ചിമിൻ എന്ന കലാകാരനാണ് നേതൃത്വം നൽകിയത്. അക്രമികൾക്കെതിരെ ലളിതകലാ അക്കാദമി ഇതുസംബന്ധിച്ച് പോലീസിന് പരാതി നൽകുമെന്നാണ് അറിയുന്നത്.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026