BREAKING NEWS

സൗഹൃദ മത്സരത്തിൽ പങ്കെ‌ടുക്കാനെത്തിയ അഫ്​ഗാൻ ക്രിക്കറ്റ് താരങ്ങൾക്കു നേരെ പാക്കിസ്ഥാന്റെ വ്യോമാക്രമണം, മൂന്ന് അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുൾപെടെ എട്ടു മരണം, പാക്കിസ്ഥാൻ ഉൾപെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അഫ്​ഗാൻ പിന്മാറി, തികച്ചും അധാർമികവും ക്രൂരവുമായ നടപടി- ക്യാപ്റ്റൻ റാഷിദ് ഖാൻ

· · 1 min read
Share: Copied!

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപെടെ എട്ടുപേർ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിലെ ഷരണയിൽ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനായി ഉർഗുണിൽ നിന്നെത്തിയതാണ് താരങ്ങളെന്നു അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് മത്സരത്തിനിടെയുള്ള ഒത്തുചേരൽ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് താരങ്ങളുടെ ദാരുണാന്ത്യം. ഇവരെക്കൂടാതെ മറ്റ് അഞ്ച് പേരും ഇതേ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

അതേസമയം ശ്രീലങ്കയിൽവച്ച് നടക്കുന്ന പാക്കിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. പാക്കിസ്ഥാൻ വ്യോമാക്രമണത്തെ തുടർന്നാണു മത്സരത്തിൽ നിന്നു അഫ്​ഗാൻ പിന്മാറിയത്. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുശോചനം രേഖപ്പെടുത്തി. ‘‘പാക്കിസ്ഥാൻ ഭരണകൂടം നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ കൊല്ലപ്പെട്ട പക്തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിലെ ധീരരായ ക്രിക്കറ്റ് കളിക്കാരുടെ ദാരുണമായ രക്തസാക്ഷിത്വത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ’’– എക്സിലെ പോസ്റ്റിൽ എബിസി പറഞ്ഞു.

‘‘അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സിവിലിയൻമാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വളരെയധികം ദുഃഖമുണ്ട്. ലോക വേദിയിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ സ്വപ്നം കണ്ട സ്ത്രീകൾ, കുട്ടികൾ, യുവ ക്രിക്കറ്റ് താരങ്ങൾ എന്നിവരുടെ ജീവൻ അപഹരിച്ച ദുരന്തമാണിത്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് തികച്ചും അധാർമികവും ക്രൂരവുമാണ്. ഏത്തരം അന്യായവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഇത് ആരും അറിയാതെ പോകരുത്.’’– അഫ്​ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ കുറിച്ചു. അതുപോലെ ദേശീയ താരങ്ങളായ മുഹമ്മദ് നബി, ഫസൽഹഖ് ഫറൂഖി എന്നിവരും പാക്ക് ആക്രമണത്തെ അപലപിച്ചു.

അതേസമയം വെള്ളിയാഴ്ച, പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ ഒട്ടേറെ വ്യോമാക്രമണങ്ങൾ നടത്തിയതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിച്ചെന്നും അഫ്ഗാനിസ്ഥാൻ പറഞ്ഞു. ഉർഗുൺ, ബർമൽ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും ഇത് സിവിലിയന്മാർക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെന്നും അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾ നീണ്ടുനിന്ന അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്. അതിർത്തി കടന്നുള്ള സംഘർഷങ്ങൾ തടയുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ദോഹ ചർച്ചകൾ അവസാനിക്കുന്നതുവരെ വെടിനിർത്തൽ നീട്ടണമെന്ന് പാകിസ്ഥാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദോഹയിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ അവസാനിക്കുന്നതുവരെ വെടിനിർത്തൽ നീട്ടാൻ കാബൂൾ നിർദ്ദേശം അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ ഇന്നു ആരംഭിക്കും.

ഭർത്താവറിയാതെ ഓഹരി ട്രേഡിങിൽപ്പെട്ട് കടക്കെണിയിലായി, അയൽക്കാരിയോട് പണം കടം ചോദിച്ചു, കൊടുത്തില്ല, വീട്ടമ്മയുടെ കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമം, മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചു, പിന്നാലെ തീക്കൊളുത്തി!! സ്വർണം മോഷ്ടിക്കുന്നതിനിടെ പോലീസുകാരന്റെ ഭാര്യ കൊളുത്തിയ ആശപ്രവർത്തക മരണത്തിനു കീഴടങ്ങി

BREAKING NEWS
'850 എംപിമാരുള്ള ലോക്‌സഭയിൽ പലരും വരുന്നത് കൈയടിക്കാൻ വേണ്ടി മാത്രമായിരിക്കും... 540 എംപിമാരുള്ളപ്പോൾതന്നെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും ശൂന്യവേളയിൽ സംസാരിക്കാനും മതിയായ അവസരം ലഭിക്കുന്നില്ല, അപ്പോഴാ അംഗസംഖ്യ ഉയർന്നത്!! രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കാണോ, അതോ ബിജെപിയുടെ രാഷ്ട്രീയ നേട്ട...
29 Nov 2026
BREAKING NEWS
"പകല്‍ മാന്യന്‍", വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നു, രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോഴിക്കോട്ട് ഫ്ലക്സ്
29 Nov 2026
BREAKING NEWS
പിന്നിൽ നിന്ന് കുത്തിയവർക്കും കുത്താൻ കൂട്ടുനിന്നവർക്കും ഫ്ലക്സുകളുടെ അഭിഷേകം, നാളെ പീഡനത്തെപ്പോലും റീൽസാക്കി ആഘോഷിക്കുമോ?? നന്മമരങ്ങളല്ലേ… എന്തുമാവാമല്ലോ! ഇന്ന് കുഞ്ഞൂഞ്ഞ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ചിലരുടെയൊക്കെ കരണം അടിച്ചു പുകച്ചേനെ-രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ
29 Nov 2026
BREAKING NEWS
"ഞങ്ങൾ കൂടെയുള്ളപ്പോൾ നിന്നെ മരിക്കാൻ വിടുമോ?"; ട്രാക്കിൽ ജീവനൊടുക്കാൻ കിടന്നു, "ഞാൻ യാത്രയാവുകയാണ്", മരിക്കുംമുമ്പ് ചിങ്ങവനം എസ്.ഐയെ വിളിച്ചു, ഇരുട്ടിൽ മൊബൈൽ വെളിച്ചം തേടി പോലീസ്; യുവാവിന് പുതുജീവൻ
29 Nov 2026