BREAKING NEWS

ഇന്ത്യയോട് പിണങ്ങിയാൽ പണി കിട്ടും, ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന് കത്തയച്ച് നിയമനിര്‍മാണസഭാ പ്രതിനിധികള്‍, തീരുവ വർധന ഇന്ത്യയെ ചൈനയും റഷ്യയുമായി അടുപ്പിച്ചു, അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യർത്ഥന

· · 1 min read
Share: Copied!

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തയച്ച് യുഎസിലെ നിയമനിര്‍മാണസഭാ പ്രതിനിധികള്‍. യുഎസ് ചുമത്തിയ വ്യാപാരത്തീരുവ ഇന്ത്യയെ ചൈനയും റഷ്യയുമായി അടുപ്പിച്ചുവെന്നും കത്തില്‍ വിമര്‍ശനമുണ്ട്. ഇന്ത്യന്‍ അമേരിക്കക്കാരുള്‍പ്പെടെയുള്ള 19 നിയമനിര്‍മാണസഭാ പ്രതിനിധികളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് അംഗങ്ങളായ റോ ഖന്ന, ഡെബോറ റോസ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ട്രംപ് ഭരണകൂടത്തിന്റെ സമീപകാല നടപടികള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവുമായുള്ള ബന്ധത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായും ഇരുരാജ്യങ്ങള്‍ക്കും ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്‌തെന്ന് നിയമനിര്‍മാണസഭാ പ്രതിനിധികള്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

നിര്‍ണായകമായ ഈ പങ്കാളിത്തത്തെ പുനഃക്രമീകരിക്കാനും കേടുപാടുകള്‍ തീര്‍ക്കാനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026