BREAKING NEWS

അമ്മയും അപ്പനും തന്നെ കൊണ്ടുപോകാൻ ഇനിയൊരിക്കലും എത്തില്ലെന്നറിയാതെ ആ കുരുന്ന്..’.ഞങ്ങൾക്ക് ഒരിടം വരെ പോകാനുണ്ട്, മകനെ നോക്കിയേക്കണേ’… മൂന്നുവയസുകാരനെ സഹോദരിയെ ഏൽപിച്ച് അധ്യാപികയും ഭർത്താവും ജീവനൊടുക്കി

· · 1 min read
Share: Copied!

കാസർകോട്: പിതൃ സഹോദരിയുടെ വീട്ടിലേക്ക് അമ്മയും അപ്പന്റേയും കൈപിടിച്ച് ആ മൂന്നുവയസുകാരനെത്തിയതു തന്നെ തിരികെ വന്നു കൂട്ടിക്കൊണ്ടുപോകുമെന്ന ഉറപ്പിലായിരിക്കില്ലെ… അവൻ വഴിക്കണ്ണും നോക്കി കാത്തിരുന്നു കാണും അവർക്കായി… ഒടുവിൽ നിത്യയാത്രയിലേക്ക് അവനെ തനിച്ചാക്കി ഒരു യാത്ര…

മകനെ സഹോദരിയുടെ വീട്ടിലാക്കി മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയാണ് മരിച്ചത്.

ഇന്നലെ ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസുസ്സുള്ള മകനേയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി തങ്ങൾക്കു ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറ‌ഞ്ഞ് മടങ്ങുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിലാണ് അയൽവാസികൾ ഇരുവരേയും കണ്ടത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ ദേർളക്കട്ടയിലെ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെ അജിത്ത് മരിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്വേതയും മരിച്ചു.

അതേസമയം സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം പോലീസ് കേസെടുത്തു സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

സിപിഎം നേതാക്കൾ പലപ്പോഴും രസീത് ഇല്ലാതെ പണം വാങ്ങിയിട്ടുണ്ട്!! ആലുവയിലെ ഒരു നേതാവ് സീറ്റ് ചോദിച്ചു വന്നു!! പി വി ശ്രീനിജൻ രണ്ടുതവണ വന്നത് ‘രണ്ടു തവണ തന്റെ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോ, സീറ്റ് ചോദിച്ചല്ലേ? ആവർത്തിച്ച് ട്വൻറി ട്വൻറി കോർഡിനേറ്റർ

BREAKING NEWS
കൈക്കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല, വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം, ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷയുണ്ടായില്ല,20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
16കാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിലും എസ്.ഐ.ടി പരിശോധന; മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തി; കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും കിട്ടി
15 Nov 2026
BREAKING NEWS
26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ട ജൂതകേന്ദ്രത്തിൽ ഭീകരാക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം; കേരളാ അന്വേഷണ സംഘം മുംബൈയിലെത്തി ഐറോളി സ്വദേശിയായ 20 കാരനെ അറസ്റ്റ് ചെയ്തു, നടപടി തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്
15 Nov 2026
BREAKING NEWS
മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ നിർണ്ണായക നീക്കം; മുഖ്യപ്രതിയുടെ അച്ഛനും ഇൻഫ്ലുവൻസറും അറസ്റ്റിൽ; യൂട്യൂബർ നിശാന്തിനായി വലവിരിച്ച് പോലീസ്
15 Nov 2026