BREAKING NEWS

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22ന് കേരളത്തിലെത്തും

· · 1 min read
Share: Copied!

ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.

22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. ഒക്ടോബര്‍ 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്.

ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.

മേയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026