BREAKING NEWS

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊല്ലാനുള്ള ശ്രമം പാളി, പിന്നാലെ മുറിയിൽ പൂട്ടിയിട്ട് വിഷപ്പാമ്പിനെ തുറന്നുവിട്ടു, പാമ്പിന്റെ കടിയേറ്റ യുവതി ​ഗുരുതരാവസ്ഥയിൽ!! കരഞ്ഞുവിളിച്ചിട്ടും ഭർതൃ വീട്ടുകാർ രക്ഷിച്ചില്ല, യുവതിയെ ആശുപത്രിയിലെത്തിച്ചത് സഹോദരി,  7 പേർക്കെതിരെ കേസ്

· · 1 min read
Share: Copied!

ലക്നൗ: കാൺപുരിൽ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് പാമ്പിനെ കൊണ്ട് കൊല്ലാൻ ശ്രമം. സ്ത്രീധനത്തിന്റെ പേരിൽ രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് നിരന്തരം പീഡിപ്പിക്കുമായിരുന്നു. അവസാന ശ്രമമെന്ന നിലയിൽ യുവതിയെ മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു. സ്ത്രീധന പീ‍ഡനത്തെ ചൊല്ലി നടന്ന തർക്കത്തിനൊടുവിലാണ് സംഭവം. പാമ്പിന്റെ കടിയേറ്റ രേഷ്മയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ ഷാനവാസ് ഉൾപ്പെടെ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു.

അതേസമയം വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി ഭർതതൃവീട്ടുകാരോട് അപേക്ഷിക്കുകയും ചെയ്തെങ്കിലും ഭർതൃവീട്ടുകാർ പുറത്തിരുന്ന് ചിരിക്കുകയായിരുന്നുവെന്ന് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ചു കാര്യം അറിയിക്കുകയായിരുന്നു. സഹോദരി എത്തിയപ്പോഴേക്കും അവശനിലയിലായിരുന്നു രേഷ്മ.

2021ലായിരുന്നു ഷാനവാസിന്റെയും രേഷ്മയുടെയും വിവാഹം. വിവാഹശേഷം ഒന്നര ലക്ഷം രൂപ ഷാനവാസിന്റെ കുടുംബത്തിനു നൽകിയിരുന്നു. എന്നാൽ അഞ്ചു ലക്ഷം വേണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ രേഷ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ഷാനവാസ് ശ്രമിച്ചിരുന്നുവെന്ന് രേഷ്മയുടെ കുടുംബം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

ചുറ്റും കുട്ടികളക്കമുള്ളവരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്!! താലിബാൻ ഭീകര ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് സ്വന്തം രാജ്യത്ത് പാക്കിസ്ഥാൻ നടത്തിയ കൂട്ടക്കുരുതിയിൽ 30 മരണം, പാക് സൈന്യം വർഷിച്ചത് എട്ട് എൽഎസ്-6 ബോംബുകൾ, ഒരു ​ഗ്രാമംതന്നെ നാമാവശേഷമായി

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026