BREAKING NEWS

ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാൻ അല്ല, ഞാൻ ഒരു കണ്ണി മാത്രം!! അവർക്ക് വലിയ ലക്ഷ്യം ഉണ്ട്, ആ അജണ്ടയിൽ പോയി വീഴരുത്’- രാഹുൽ മാങ്കൂട്ടത്തിൽ

· · 1 min read
Share: Copied!

പത്തനംതിട്ട: തനിക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ മാധ്യമങ്ങൾക്കു ​ഗൂഢലക്ഷ്യമുണ്ടെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാധ്യമങ്ങളുടെ ലക്ഷ്യം താൻ മാത്രമല്ലെന്നും കോൺഗ്രസിനെ ദുർബലപ്പെടുത്തലാണെന്നും രാഹുൽ പറഞ്ഞു. അതിൽ താൻ ഒരു കണ്ണി മാത്രമാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് ഡിജിറ്റൽ മീഡിയ കമന്റ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്നലെ വൈകിട്ട് 4.57നാണ് രാഹുലിന്റെ സന്ദേശം ഗ്രൂപ്പിൽ വന്നത്.

രാഹുലിന്റെ പ്രതികരണം ഇങ്ങനെ-

‘ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാൻ അല്ല. ഞാൻ ഒരു കണ്ണി മാത്രം. ഈ ദിവസങ്ങളിൽ തന്നെ യാതൊരു അടിസ്ഥാനം ഇല്ലാതെ അവർ ഷാഫി പറമ്പിലിനെ, വി ടി ബൽറാമിനെ, പി കെ ഫിറോസിനെ, ടി സിദ്ദിഖിനെ, ജെബി മെത്തറിനെ പല കാരണം പറഞ്ഞ് ആക്രമിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? അവർക്ക് വലിയ ലക്ഷ്യം ഉണ്ട്. ആ അജണ്ടയിൽ പോയി വീഴരുത്’,

കെസി വേണുഗോപാൽ, സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ, അടൂർ പ്രകാശ് തുടങ്ങിയവർ മുതൽ യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടതും തമ്മിൽ തല്ല് ഉണ്ടാക്കേണ്ടതും മാധ്യമങ്ങളുടെ ആവശ്യണ്. നേതാക്കൾ തൊട്ട് നിങ്ങൾ വരെ ദുർബലപ്പെട്ടാൽ ദുർബലമാകുന്നത് കോൺഗ്രസ് ആണ്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് നടപടിയെടുത്ത വിവരം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കർ എ എൻ ഷംസീറിനെ അറിയിച്ചിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയതും അറിയിച്ചിരുന്നു. സഭയിൽ രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും.

 

 

 

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026