BREAKING NEWS

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും

· · 1 min read
Share: Copied!

വയനാട്: മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തെത്തുടർന്ന് വിദ്യാർഥികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിൽ സൈബർ പൊലീസാണ് കേസെടുത്തത്. ഐടി ആക്ട്, പോക്സോ നിയമം എന്നിവയ്ക്കു പുറമേ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

18 വയസ്സിൽ താഴെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് ബിഎൻഎസ് 79, ഐടി ആക്ട് 67 ബി, പോക്സോ ആക്ട് 11(i), 12 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കുട്ടികൾക്കെതിരേ മോശം കമന്റുകൾ രേഖപ്പെടുത്തിയവരും അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ചവരും നിയമനടപടി നേരിടേണ്ടിവരും.

അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ ഹൈദരാബാദിലെ ബാർ റസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തേക്ക് ഇറങ്ങിവരുന്നതിന്റെയും ദൃശ്യങ്ങൾ മീനങ്ങാടി യുഡിഎഫ് നേതൃത്വം പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ സഹിതമാണ് പൊലീസിൽ പരാതി നൽകിയത്.

പ്രിൻസിപ്പൽ മദ്യപിച്ചെന്ന് തെളിയിക്കാനല്ല, വിനോദയാത്രയ്ക്കിടെ ബാർ റസ്റ്ററന്റിൽ പ്രവേശിച്ചെന്ന വിദ്യാർഥികളുടെ ആരോപണം ശരിയാണെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം.

‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026