BREAKING NEWS

ശസ്ത്രക്രിയാ പിഴവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ കേസ് ; വിവിധ വകുപ്പുകള്‍ ചുമത്തി ഡോ. രാജീവ്കുമാറിനെതിരേ കേസെടുത്തു, നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബം

· · 1 min read
Share: Copied!

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവില്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശസ്ത്രക്രിയാ പിഴവിന് ഇരയായ സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

സുമയ്യയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തില്‍ നഷ്ടപരിഹാരം വേണമെന്നാണ് പരാതിയില്‍ സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

സംഭവത്തില്‍ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സുമയ്യ പരാതി നല്‍കിയിട്ടുണ്ട്.സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തേ വീണാജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു.

ഗൈഡ് വയര്‍ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ് സുമയ്യയുടെ സഹോദരന്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്. സാഹചര്യത്തില്‍ നഷ്ട പരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ആരോഗ്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് പ്രധാനം.

BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026