BREAKING NEWS

ഒരു മകനെയാണ് നഷ്ടപ്പെട്ടത്!! എച്ച്എമ്മും മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? അവർക്ക് എന്താണു ജോലി? ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽനിന്നുള്ള നിർദേശമെങ്കിലും വായിച്ചെങ്കിലും നോക്കേണ്ടേ? അനാസ്ഥയുണ്ടേൽ വിട്ടുവീഴ്ചയുമില്ലാതെ നടപടി- വിദ്യാഭ്യാസ മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രധാന അധ്യാപകനെയും മറ്റ് ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘‘എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? എച്ച്എമ്മിനും പ്രിൻസിപ്പലിനും ഒക്കെ എന്താണു ജോലി? ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ലല്ലോ. ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽനിന്നുള്ള നിർദേശമെങ്കിലും വായിച്ചെങ്കിലും നോക്കേണ്ടേ? ഒരു മകനെയാണു നഷ്ടപ്പെട്ടത്. സംഭവത്തിൽ സ്കൂളിന്റെ ഭാ​ഗത്തുനിന്ന് അനാസ്ഥയുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കും.

മാത്രമല്ല സ്‌കൂൾ തുറക്കുന്നതിനു മുൻപ് പല തവണ യോഗം ചേർന്ന് എല്ലാവരോടും സംസാരിച്ചതാണ്. ചെയ്യേണ്ട കാര്യങ്ങൾ ഉദ്യോഗസ്ഥരോടു പലതവണ പറഞ്ഞുകൊടുത്തു. വൈദ്യുതിലൈൻ സ്‌കൂൾ വളപ്പിൽക്കൂടി പോകാൻ പാടില്ലെന്നതും അങ്ങനെയുണ്ടെങ്കിൽ നീക്കം ചെയ്യണമെന്നതും തങ്ങൾ മുന്നോട്ടുവച്ച ഏറ്റവും പ്രധാനപ്പെട്ട നിർദേശമായിരുന്നു. കെഎസ്ഇബിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോടെയാണു സ്‌കൂളുകൾ പ്രവർത്തിക്കേണ്ടത്. പതിനാലായിരത്തോളം സ്‌കൂളുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്.

ഷെഡിനോട് ചേർന്നാണു വൈദ്യുതിലൈൻ കിടക്കുന്നതെങ്കിൽ കെഎസ്ഇബി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ പാടില്ലാത്തതാണ്. ഇവിടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കും. ലൈൻ കെഎസ്ഇബിയെ കൊണ്ടു മാറ്റിക്കേണ്ട ഉത്തരവാദിത്തം പ്രധാന അധ്യാപകനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കുമാണ്. കെഎസ്ഇബിക്കും ഉത്തരവാദിത്തമുണ്ട്. പരിശോധിച്ച് വേണ്ട നടപടി എടുക്കും’’ – മന്ത്രി പറഞ്ഞു. അതേസമയം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനു അപേക്ഷിച്ചിട്ടില്ലെന്ന ആരോപണം കെഎസ്ഇബിയുടെ ഭാ​ഗത്തുനിന്നുമുണ്ട്.

വിദ്യാഭ്യാസ ഡയറക്ടറോട് സംഭവസ്ഥലത്തു പോയി കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആ കുടുംബത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തെത്തി കുട്ടിയുടെ കുടുംബത്തെ കാണുമെന്നും മന്ത്രി അറിയിച്ചു.

കുട്ടിയുടെ മരണത്തിലു പിന്നിൽ സ്കൂളിന്റെ അനാസ്ഥ!! കെഎസ്ഇബി അസി. എൻജിനീയർ അപകട സാധ്യത ചൂണ്ടിക്കാട്ടിയത് രണ്ടു ദിവസം മുൻപ്, മിഥുൻ ഷെഡിലേക്കിറങ്ങിയത് ക്ലാസ് മുറിയിലെ ജനാലവഴി, സൈക്കിൾ ഷെഡ് നിർമിച്ചിരിക്കുന്ന വൈദ്യുത ലൈനിനു തൊട്ടുതാഴെക്കൂടി

BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026