BREAKING NEWS

മോദി ഈവർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറേണ്ടി വരും..? 75 വയസ്സിൽ വിരമിക്കണം, പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നും തുറന്ന് പറഞ്ഞ് മോഹൻ ഭാഗവത്.., അമിത്ഷായും വിരമിക്കലിനെ കുറിച്ച് പ്രസംഗിച്ചത് ഇതേ ദിവസം…

· · 1 min read
Share: Copied!

നാഗ്പുർ: 75 വയസ്സായാൽ വിരമിക്കണമെന്ന് ഓർമിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹൻ ഭാഗവതിന്റെ പരാമർശം. ആർഎസ്എസ് മേധാവിയുടെ പരാമർശം മോദിക്കുള്ള സന്ദേശമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മോഹൻ ഭാഗവതിനും സെപ്റ്റംബറിലാണ് 75 വയസ്സ് തികയുന്നത്. അന്തരിച്ച ആർ‌എസ്‌എസ് സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു മോഹൻ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമർശം.

പ്രധാനമന്ത്രി മോദിക്കുള്ള മറഞ്ഞിരിക്കുന്ന സന്ദേശമെന്നാണ് മോഹൻ ഭാഗവതിന്റെ പരാമർശത്തെ പ്രതിപക്ഷ നേതാക്കൾ വ്യാഖ്യാനിക്കുന്നത്. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ്സ് തികഞ്ഞപ്പോൾ പ്രധാനമന്ത്രി മോദി വിരമിക്കാൻ നിർബന്ധിച്ചു. ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.

മാർച്ചിൽ നാഗ്പുരിലെ ആർ‌എസ്‌എസ് ആസ്ഥാനത്തേക്ക് മോദി നടത്തിയ സന്ദർശനം തന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നുവെന്ന് സ‍ഞ്ജയ് റാവുത്ത് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ സന്ദർശനവും അത്തരമൊരു പ്രഖ്യാപനവുമായി ബന്ധമില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി.

അതേസമയം, മോഹൻ ഭഗവത് പ്രസ്താവന നടത്തിയ അതേ ദിവസം തന്നെ, വിരമിക്കലിനു ശേഷമുള്ള തന്റെ ആഗ്രഹങ്ങളെ കുറിച്ച് അമിത് ഷാ മറ്റൊരു പരിപാടിയിൽ സംസാരിച്ചതാണ് കൗതുകം. വിരമിക്കലിനു ശേഷം വേദങ്ങൾ, ഉപനിഷത്തുകൾ, ജൈവകൃഷി എന്നിവയ്ക്കായി സമയം സമർപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ പരാമർശം. എന്നാൽ വിരമിക്കാൻ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 1950 സെപ്റ്റംബറിലാണ് ജനിച്ചത്. സെപ്റ്റംബർ 11നാണ് മോഹൻ ഭാഗവതിന്റെ ജന്മദിനം. സെപ്റ്റംബർ പതിനേഴിനാണ് നരേന്ദ്ര മോദിയുടെ ജന്മദിനം.

ഇനി ഏത് വാതിലിൽ ചെന്ന് മുട്ടും..? ഉമ്മൻചാണ്ടിയുടെ ആഗ്രഹം നടക്കുമോ..? ഗവർണറെ കണ്ടു, അമിത് ഷായെ കാണാൻ ശ്രമിക്കുന്നു…, മോചനദ്രവ്യം നൽകാൻ തയ്യാറായി അബ്ദുൾ റഹീം ട്രസ്റ്റ്… തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ അവസാനവട്ട പ്രതീക്ഷയിൽ കുടുംബം

എന്തിനാണ് ബേജാറ്..? കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാൽ പഴയ ബിലാലാണ്..!! കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി സിപിഎം നേതാക്കൾക്കെതിരേ പരോക്ഷ വിമർശവുമായി പി.കെ ശശിയുടെ പ്രസംഗം

രണ്ട് വീണമാരെ കൊണ്ട് പിണറായിക്ക് കഷ്ടകാലം…!! മന്ത്രി കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ ബിന്ദു രക്ഷപെട്ടേനെ..!! വീട്ടമ്മയെ കൊന്ന കേസിൽ പ്രതിയാക്കണം.., രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല, ആരോഗ്യ വകുപ്പ് മോർച്ചറിയിലാണെന്നും മുരളീധരൻ

അമ്മാതിരി വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട കേട്ടോ…, കോടതിയിൽ പോയി പറഞ്ഞാൽ മതി..!! മതസംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ശിവൻകുട്ടി; സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിക്കുന്ന സമസ്തയോട് ചർച്ചയ്ക്കില്ലെന്നും മന്ത്രി

 

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026